വൈരാഗ്യം തീർക്കാൻ മദ്യപിച്ചെത്തിയ മകൻ അമ്മ താമസിക്കുന്ന ഷെഡിന് തീയിട്ടു ; യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈരാഗ്യം തീർക്കുന്നതിനായി മദ്യപിച്ചെത്തിയ മകൻ അമ്മ താമസിച്ചിരുന്ന ഷെഡിന് തീയിട്ടു. മുല്ലൂർ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടിൽ ലീലയുടെ വീടിനാണ് ഇന്നലെ വൈകുന്നേരത്തോടെ മകൻ തീയിട്ട് നശിപ്പിച്ചത്. ഷെഡ്ഡിലുണ്ടായിരുന്ന കട്ടിലും കിടക്കയുമടക്കം എല്ലാ സാധനങ്ങളും തീ പിടുത്തത്തിൽ കത്തിനശിച്ചു.
അതേസമയം മാറി താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് മകൻ പോലീസിന് മൊഴി നൽകി. സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ മകൻ ഉണ്ണിയെന്ന് വിളിക്കുന്ന ബിജു (28)നെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവിന്റെ മരണശേഷം മകൾ രാധികയ്ക്ക് നൽകിയ വസ്തുവിൽ നിർമ്മിച്ച ഷീറ്റുമേഞ്ഞ ചെറിയെരു ഷെഡ്ഡിലായിരുന്നു ലീലയുടെ താമസം. മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ ഇവർ ഈയടുത്ത് സഹോദരിയുടെ വീട്ടിലേക്ക്താമസം മാറ്റിയതായി നാട്ടുകാർ പറയുന്നു.
കുടുംബസഹിതം മറ്റൊരിടത്ത് താമസിക്കുന്ന ബിജു ഇന്നലെ എത്തിയപ്പോഴും അമ്മയെ കാണാനായില്ല .ഇതിന്റെ വൈരാഗ്യം തീർക്കാനാണ് തീയിട്ടതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. വിഴിഞ്ഞത്ത് നിന്നും എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.