ഒറ്റദിവസം കൊണ്ട് 17 സെന്റിമീറ്റർ വരെ..! കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ; കോട്ടയത്ത് ലഭിച്ചത് 7 സെന്റീമീറ്റർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണു കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോട് ബായാറില്‍ 24 മണിക്കൂറിനിടെ 17 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ 16 സെന്റിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 7 സെന്റിമീറ്റര്‍ പെയ്താല്‍ പോലും ശക്തമായ മഴയാണ്. കണ്ണൂര്‍ വിമാനത്താവളത്തിലും മട്ടന്നൂരിലും 15 സെന്റിമീറ്റര്‍ വീതം, കണ്ണൂര്‍ നഗരത്തിലും തളിപ്പറമ്പിലും പൊന്നാനിയിലും 14 സെന്റിമീറ്റര്‍ വീതം, ഇരിക്കൂറില്‍ […]