play-sharp-fill

ശബരിമലയിൽ കാണിച്ച ആവേശം സർക്കാരിന് മരടിലില്ല: റിവ്യൂ ഹർജികൾ തള്ളിയിട്ടും സർക്കാർ മരടിലെ ഫ്ളാറ്റിൽ തൊടുന്നില്ല: കാശുള്ളവനെ കാണുമ്പോൾ മുട്ടിടിച്ച് നിയമം

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ വമ്പന്മാരുടെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി വന്നിട്ടും , ശബരിമല വിധി നടപ്പാക്കാൻ  കാട്ടിയ വമ്പൻ ആവേശം പുറത്തെടുക്കാതെ സർക്കാർ. കാശുള്ള കോടീശ്വരന്മാർക്ക് വേണ്ടി സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ വരെ ഒത്ത് കളിച്ചതായി ആരോപണം ഉയർന്ന കേസിലാണ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ മെല്ലെപ്പോക്ക് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായി സമർപ്പിച്ച പുനപരിശോധന ഹർജികൾ വ്യാഴാഴ്ചയാണ് സുപ്രീം കോടതി തള്ളിയത്.  നാല് ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഇതോടെ […]