video
play-sharp-fill

കൊച്ചിയില്‍ 5 കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി 3 പേര്‍ ചികിത്സയില്‍

കൊച്ചി കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം(സെറിബ്രല്‍ മെനഞ്ചൈറ്റിസ്). സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും […]

കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത..! കോട്ടയം ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. പത്തു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് […]

വാഹനം മോഷ്ടിച്ച് തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിക്കും; വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍പ്പന: അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് […]

വസ്തു തർക്കത്തിന്റെ പേരിൽ മർദ്ദനം; പരാതി നൽകിയതോടെ കള്ളക്കേസിൽ കുടുക്കി; പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ചു; പോലീസുകാരനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് കരയോഗം പ്രസിഡന്റ് തൂങ്ങിമരിച്ചു..!!

സ്വന്തം ലേഖകൻ തിരുവനന്തപുരം : പോലീസുകാരനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കരയോഗം പ്രസിഡന്റിന്റെ ആത്മഹത്യ.തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് ആത്മഹത്യാക്കുറുപ്പ് എഴുതിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയെന്ന് അജയകുമാർ […]

തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കും..! കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പടെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് മലപ്പുറം ജില്ലയിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാവുമെന്നാണ് […]

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം; സാമ്പത്തിക പ്രതിസന്ധിയുടെ ഭീതിയിൽ സംസ്ഥാനം; നടപടി കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്‌പയിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാർ. കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്‌പയെടുക്കാനേ കേന്ദ്രത്തിന്റെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചെങ്കിലും 15,390 […]

ഹോട്ടലുടമയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; ക്രൂരമായി കൊലപ്പെടുത്തിയത് ഹോട്ടലിലെ ജീവനക്കാരൻ ; പെൺസുഹൃത്തിനും പങ്ക് ; ഞെട്ടി വിറച്ച് നാട്ടുകാർ..!! അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട് : വ്യാപാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി(22) ഇയാളുടെ പെൺ സുഹൃത്ത് ഫർഹാന(18) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു . […]

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത..! ഇടിമിന്നൽ മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിന് പുറമെ, 30 മുതല്‍ 40 കി. […]

പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് 3000 രൂപ കൈപ്പറ്റി..! സഹായിച്ചത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിലെ ജീവനക്കാർ..! രണ്ടു പേരെ അറസ്റ്റു ചെയ്തു..! വനം വകുപ്പിന് പങ്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎഫ്‌ഡിസി) ജീവനക്കാരാണെന്ന് വനം വകുപ്പ്.സംഭവത്തിൽ കെഎഫ്‌ഡിസി കോളനിയിലെ താമസക്കാരനായ രാജേന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. […]

ചീട്ടുകളി പിടിക്കാൻ പോയ എസ് ഐ രണ്ടാം നിലയിൽ നിന്നും വീണ് മരിച്ചു; ഡ്യൂട്ടിക്കിടെ ദാരുണമായി മരിച്ചത് പാലാ രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോർജ്

സ്വന്തം ലേഖകൻ രാമപുരം : ചീട്ടുകളി സംഘത്തെ പിടിക്കാനായി രണ്ടാം നിലയിൽ കയറിയ എസ് ഐ തെന്നി വീണ് മരിച്ചു. രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ […]