video
play-sharp-fill

കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം; പുലർച്ചെ രണ്ട് തവണ ശബ്ദം കേട്ടതായി നാട്ടുകാർ..! ആശങ്കയിൽ ജനം

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം. ചേനപ്പാടി ഭാഗത്ത് പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി. പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂമിയുടെ ഉള്ളിൽനിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും തുടർന്ന് കാലിൽ തരിപ്പ് ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാൽക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്. ചില വീടുകളിൽ പാത്രങ്ങൾ അനങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. അസാധാരണ പ്രതിഭാസത്തെ തുടർന്ന് […]

വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി..! കാഞ്ഞിരപ്പള്ളിയിലെ പൊലീസുകാരന്റെ മാങ്ങാ മോഷണത്തിന് തെളിവായത് സിസിടിവി ദൃശ്യങ്ങൾ..! പോലീസ് മുക്കാൻ നോക്കിയ സംഭവം പുറംലോകമറിയുന്നത് തേർഡ് ഐ ന്യൂസിലൂടെ..!

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പീഡനവീരനായ പോലീസുകാരൻ ഒടുവിൽ മാങ്ങാമോഷണക്കേസിൽ സർവീസിൽ നിന്നും പുറത്ത്. കാഞ്ഞിരപ്പള്ളിയിലെ മാങ്ങമോഷണ കേസിലെ പ്രതിയായ ഇടുക്കി എആർ ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി വി ഷിഹാബിനെതിരെയാണ് നടപടി. ഇരു ചെവിയറിയാതെപോലീസ് മുക്കാൻ ശ്രമിച്ച സംഭവം തേർഡ് ഐ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 2022 സെപ്റ്റംബർ 30നു പുലർച്ചെയാണു സംഭവം. കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ മൊത്തവ്യാപാരി ഇറക്കി വച്ചിരുന്ന മാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. പുറംലോകമറിയാതെ […]