video
play-sharp-fill

അമ്മയുടെ മരണ കാരണം ചികിത്സാ പിഴവ്; വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ മകളുടെ നിരാഹാര സമരം

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണവുമായി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം നടക്കുന്നത്. മകള്‍ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു. ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ […]

കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍ കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ജീവനൊടുക്കിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്യിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം […]