video
play-sharp-fill

പച്ചസാരിയുടുത്ത് കൈകൂപ്പി കാറിന്റെ മുന്‍സീറ്റില്‍; പശ്ചാത്തല സംഗീതം എംജിആര്‍ ഗാനങ്ങള്‍; പൊലീസ് വിലക്കിയിട്ടും എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ ദ്രാവിഡ മണ്ണില്‍ കാല്‍കുത്തി ശശികല; തമിഴകത്തിന്റെ അമ്മയാകാന്‍ കച്ചകെട്ടി ‘ചിന്നമ്മ’ ഇറങ്ങുമ്പോള്‍…

സ്വന്തം ലേഖകന്‍ ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് അനുഭവിച്ച വി കെ ശശികല എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറില്‍ തമിഴ്നാട്ടിലെത്തി. സംസ്ഥാന അതിര്‍ത്തിയായ ആറ്റെബെല്ലെയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ രാജകീയമായി സ്വീകരിച്ചു. കനത്ത സുരക്ഷാവലയത്തിലാണ് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ പാര്‍ട്ടി പതാക ഉപയോഗിക്കരുതെന്ന് നേരത്തെ കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് മുന്നറിയിപ്പ് […]

ഭഗവാൻ ശ്രീരാമനും അയ്യപ്പനും മികച്ച സംഘാടകരായിരുന്നു : കെ.പി ശശികല

സ്വന്തം ലേഖകൻ പുനലൂർ : ഭഗവാൻ ശ്രീരാമനും അയ്യപ്പനും ഏറ്റവും മികച്ച സംഘാടകരായിരുന്നെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. താമരപ്പള്ളി ദുർഗാദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പക്ഷികളെയും മൃഗങ്ങളെയും അണ്ണാറക്കണ്ണനെയും ഉൾക്കൊള്ളിച്ച് രാമസേതു നിർമാണം നടത്തിയതിലൂടെ ശ്രീരാമനും വിവിധ കളരികളിൽ അഭ്യസിച്ച് എല്ലാവരെയും ഒപ്പം കൂട്ടിയ അയ്യപ്പസ്വാമിയും സംഘാടകശേഷി തെളിയിച്ചിട്ടുണ്ടെന്നും ആ സഹകരണവും സംഘടനയുമാണ് ഇന്ന് നമുക്ക് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. പരസ്പര സബകരണത്തിന്റെ കുറവ് പരിഹരിക്കാൻ ജാതി, മത, രാഷ്ട്രീയ പദവി മറന്ന് ഒന്നിക്കേണ്ട കാലം അതിക്രമിച്ചതായും […]