video
play-sharp-fill

‘ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ് സ്വപ്‌നയുടെ ആത്മകഥ’;താൻ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകമെന്നും നടൻ ജോയ് മാത്യു;സ്വപ്ന സുരേഷിന്റെ ആത്മകഥ ചതിയുടെ പത്മവ്യൂഹം ചർച്ചയാകുമ്പോൾ…

സ്വപ്‌ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ വായിച്ച അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സാഹിത്യത്തിന്റെ കിന്നരികൾ തുന്നിച്ചേർക്കാത്തതാണ് ഇതിന്റെ മേന്മ. അധികാരം എങ്ങനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് സ്വപ്നയുടെ ആത്മകഥയിലൂടെ മനസിലാക്കാനാകുമെന്നും ജോയ് മാത്യു പറഞ്ഞു. സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തകത്തെപ്പറ്റി മിണ്ടില്ലെന്നും കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂവെന്നും ജോയ് മാത്യു കുറിപ്പിൽ പറയുന്നു. മാധവിക്കുട്ടിയുടെ […]

കോഴിക്കോട്ടെ ഇടത് കോട്ടയില്‍ ജോയ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: നടനും സംവിധായകനുമായ ജോയ് മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ജനപ്രിയ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ജോയ് മാത്യുവിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോഴിക്കോട് ഇടതു സ്വാധീന കേന്ദ്രങ്ങളിലൊന്നില്‍ ജോയ് മാത്യുവിനെ നിര്‍ത്തുകയാണെങ്കില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാനാവും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇടത്പക്ഷത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ആളാണ് ജോയ് മാത്യു. സര്‍ക്കാരിന്റെ വീഴ്ചകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടാറുള്ള ഇദ്ദേഹത്തിന് അണികളില്‍ നിന്നും സൈബര്‍ അറ്റാക്ക് പോലും നേരിടേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് വലിയ രീതിയില്‍ സൗഹൃദങ്ങളും ബന്ധങ്ങളുമുള്ള ജോയ് മാത്യുവിന് ഇത് വോട്ടാക്കി […]

പൗരത്വ ബില്ലിനെ എതിർത്താൽ കയ്യടി കിട്ടും, അത് യു.എ.പി.ഐയ്‌ക്കെതിരെ ആയാൽ കള്ളക്കേസും കൈവിലങ്ങും ഉറപ്പ് ; വൈറലായി ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായതോടെ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ കയ്യടി കിട്ടും. എന്നാൽ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താൽ കൈവിലങ്ങ് ഉറപ്പാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഇതിൽ ആരുടെ കൂടെയായിരിക്കണം എന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ .. […]