ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാക്കാന്‍ രാജസേനന്‍; ജോമോന്‍ നടത്തിയ നിയമ പോരാട്ടങ്ങളുടെ കഥ ഉടന്‍ വെള്ളിത്തിരയില്‍ എത്തും
സ്വന്തം ലേഖകന്‍ കൊച്ചി: അഭയാക്കേസിലൂടെ ശ്രദ്ധേയനായ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് 28 വര്‍ഷക്കാലം നിയമ പോരാട്ടം നടത്തി സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ച ജോമോന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകന്‍ രാജസേനനാണ്. അദ്ദേഹം നടത്തിയ നിയമ പോരാട്ടവും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിനറിയാവുന്നതാണ്. ഇപ്പോഴിതാ, ജോമോന്റെ നിയമപോരാട്ടങ്ങള്‍ സിനിമയാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ രാജസേനനാണ് ചിത്രം തിരശീലയില്‍ എത്തിക്കുന്നത്. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.