play-sharp-fill

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകൻ ; മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവരവ് ; 57ന്റെ നിറവിൽ നടൻ ജയറാം ; ആശംസകളുമായി സിനിമാലോകം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് പത്മശ്രീ ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്കെത്തിയ ജയറാം എൻപതുകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ജയറാമിന്റെ 57 -ാം പിറന്നാളാണിന്ന്. മക്കളായ കാളിദാസും മാളവികയും ജയറാമിനു ആശംസകളറിയിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് കാളിദാസിന്റെ ആശംസ. തങ്ങളൊന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് മാളവിക ആശംസകൾ കുറിച്ചത്. ഇരുവരുടെയും പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തി. കുടുംബത്തിൽ നിന്ന് മാത്രമല്ല സിനിമാ മേഖലയിൽ നിന്നും ജയറാമിനെ തേടി ആശംസകൾ എത്തിയിട്ടുണ്ട്. […]