play-sharp-fill

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം; സര്‍ക്കാര്‍ ചോദിച്ച 15 കോടി നഷ്ടപരിഹാരം നല്‍കില്ല; 10കോടി നല്‍കി കേസ് അവസാനിപ്പിക്കാന്‍ ഇറ്റലി

സ്വന്തം ലേഖകന്‍ കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് അവസാനിക്കുന്നു. എണ്ണക്കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കാന്‍ ശ്രമം. 15കോടി രൂപയാണ് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരമായി ചോദിച്ചത്. എന്നാല്‍ 10 കോടിയെ നല്‍കാനാകൂ എന്ന് ഇറ്റലി അറിയിച്ചു. ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു വിധി. എന്നാല്‍, ട്രിബ്യൂണലിന്റെ വിധിയെ നോക്കുകുത്തിയാക്കി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം […]

കേരളത്തില്‍ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്നയാള്‍ മരിച്ചു; 94ാം വയസ്സില്‍ വിടവാങ്ങിയത് റാന്നി ഐത്തല സ്വദേശി തോമസ് ഏബ്രഹാം

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് വന്ന മക്കളില്‍ നിന്ന് കോവിഡ് ബാധിച്ച റാന്നി ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ തോമസ് ഏബ്രഹാമിനെയും (94)ഭാര്യ മറിയാമ്മയെയും(88) കേരളം മറക്കാനിടയില്ല. മരിച്ചു പോയേക്കാമെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ച ഇരുവരും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കോവിഡ് ഭേദമായി വീട്ടിലെത്തി. അന്ന് കോവിഡിനെ തോല്‍പ്പിച്ച തോമസ് ഏബ്രഹാം ഇന്ന് മരണത്തോട് തോറ്റു. രാവിലെ പതിനൊന്ന് മണിക്കായിരുന്നു അന്ത്യം.   കോവിഡ് വന്ന് സുഖപ്പെടുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന ബഹുമതി അന്ന് തോമസിനായിരുന്നു. ഫെബ്രുവരി അവസാനം […]