play-sharp-fill

ഞങ്ങൾ കൂട്ടുകാർ; പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും മന്ത്രി വി എൻ വാസവനും നടൻ ഇന്ദ്രൻസും;നടന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി ;ഇന്ദ്രന്‍സ് കലാ കേരളത്തിന് അഭിമാനമാണെന്ന് മന്ത്രി;മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്ന് ഇന്ദ്രന്‍സ്

സ്വന്തം ലേഖകൻ കോട്ടയം : വേദിയിൽ പൊട്ടിച്ചിരിച്ച്, കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിടുകയാണ് മന്ത്രി വി.എൻ വാസവനും നടൻ ഇന്ദ്രൻസും. സ്കൂളിലെ പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കിയിരിക്കുകയാണ് മന്ത്രി വി എന്‍ വാസവന്‍. വിവാദ പരാമര്‍ശത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യ പരിപാടിയാണിത്. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് പറഞ്ഞു. മന്ത്രി വി എന്‍ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് […]

ഇന്ദ്രൻസ് തുന്നി തന്ന ഷർട്ട് പുതപ്പിച്ചാണ് എന്റെ മകളെ അടക്കം ചെയ്തത്, അവളിന്ന് ഉറങ്ങുന്നത് ആ ഷർട്ടിന്റെ ചൂടിലാണ് ; വികാരഭരിതനായി സുരേഷ് ഗോപി

സ്വന്തം ലേഖകൻ കൊച്ചി: എന്റെ ഒരുപാട് സിനിമകൾക്ക് ഇന്ദ്രൻസ് കോസ്റ്റ്യൂം ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തോട് അടുത്തു നിൽക്കുന്നതാണ് ഇന്ദ്രൻസുമായുള്ള വൈകാരിക ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ദ്രൻസ് തുന്നി തന്ന ഷർട്ട് പുതപ്പിച്ചാണ് എന്റെ മകളെ ഞാൻ അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ആ ഷർട്ടിന്റെ ചൂടിലാണ് . പ്രമുഖ ചാനലിന്റെ ഒരു പരിപാടിയിലാണ് സുരേഷ് ഗോപി മനസു തുറന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ‘എന്റെ ഒരുപാട് സിനിമകൾക്ക് ഇന്ദ്രൻസ് കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. എന്റെ ജീവിതവുമായി തുന്നിപ്പിടിപ്പിച്ചു ചേർത്ത ബന്ധമുണ്ട് ഇന്ദ്രൻസിന്. ഉത്സവമേളം എന്ന സിനിമയിൽ […]