video
play-sharp-fill

നിർഭയ വധക്കേസ് : പ്രതികൾക്ക് തൂക്കുകയർ തന്നെ..! മുകേഷ് സിങ്ങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികൾക്ക് തൂക്കുകയർ തന്നെ. നിർഭയകേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. വ്യാഴാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്. എന്നാൽ ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹർജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. ദയാഹർജി തള്ളണമെന്ന ശിപാർശയോടെയാണ് ഡൽഹി ലഫ്റ്റനൻഡ് ഗവർണർ കേന്ദ്ര ആഭ്യന്തര […]

നിർഭയ വധക്കേസ് : പ്രതി നൽകിയ ദയാഹർജിയും അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ കേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജിയും ഒപ്പം അത് തള്ളണമെന്ന ശുപാർശയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. വ്യാഴാഴ്ച രാത്രി രാഷ്ട്രപതി ഭവന് കൈമാറിയത്. ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി ഇപ്പോൾ ഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരിഗണനയിലാണ്. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹരജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. […]

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : കനത്ത സുരക്ഷയിൽ സന്നിധാനം ; മാധ്യമങ്ങൾക്കും നിയന്ത്രണം വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാൻ സാധിച്ചില്ലെങ്കിൽ നിലയ്ക്കലിൽ ആകും രാഷ്ട്രപതി വ്യോമ മാർഗം ഇറങ്ങുക. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുക. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് പരിശോധിക്കുന്നത്. ഇതല്ലെങ്കിൽ നിലയ്ക്കലിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് കാൽനടയായോ […]