play-sharp-fill

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ; സ്റ്റേഡിയത്തിൽ താരങ്ങളായി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും; ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി; സ്വയം പുകഴ്ത്തലെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിയുടെ നിരാശ മറന്ന്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചു.സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ടോസിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര […]

ഇന്ത്യക്ക് മോശം റെക്കോഡ് സമ്മാനിച്ച് ഇന്‍ഡോറിലെ തോല്‍വി ; നാണംകെട്ട് രോഹിത്തും സംഘവും

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 76 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ജയത്തോടെ ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. ഇതോടെ ചില മോശം റെക്കോര്‍ഡുകളുടെ പട്ടികയിലും രോഹിത് ശര്‍മയുടെ ടീം ഇടംപിടിച്ചു. ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ഇന്ത്യ […]

45 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടം ; ഓസീസിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു തിരിച്ചടി.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ അഞ്ചിന് 56 എന്ന നിലയിലാണ്. വിരാട് കോലി (15), കെ എസ് ഭരത് (4) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ചേതേശ്വര്‍ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. മാത്യൂ കുനെമാന്‍ മൂന്ന് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റ് […]

‘അയ്യേ ഇതെന്തൊരു മത്സരം ഒരു സിക്സ് പോലുമില്ലേ’; ഇങ്ങനെയൊരു മത്സരം ടി20 ചരിത്രത്തിലില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് അപൂര്‍വ റെക്കോര്‍ഡ്

സ്വന്തം ലേഖകൻ ലഖ്നൗ:239 പന്തുകള്‍ കളിച്ചിട്ടും ഇരു ടീമുകളും ഒരു സിക്സ് പോലും അടിക്കാതെ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരത്തിന് അപൂര്‍വ റെക്കോര്‍ഡ്. ഐസിസിയുടെ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര ടി20 മത്സരങ്ങളില്‍ കൂടുതല്‍ പന്തുകള്‍ കളിച്ചിട്ടും ഒറ്റ സിക്സ് പോലും പിറക്കാത്ത ആദ്യ മത്സരമെന്ന റെക്കോര്‍ഡാണ് ഇന്നലെ ലഖ്നൗ ടി20ക്ക് സ്വന്തമായത്.ഇരു ടീമുകളും കൂടി 39.5(239 പന്തുകള്‍) ഓവര്‍ ബാറ്റ് ചെയ്തിട്ടും മത്സരത്തില്‍ ഒറ്റ സിക്സ് പോലും പിറന്നില്ല. മത്സരത്തില്‍ കിവീസ് ഇന്നിംഗ്സില്‍ ആകെ പിറന്നത് ആറ് ബൗണ്ടറികള്‍ മാത്രമായിരുന്നു. പവര്‍ […]

സെഞ്ചുറി തിളക്കത്തിൽ രോഹിത്തും ഗില്ലും; കിവീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ശുഭ്‌മാന്‍ ഗില്ലും രോഹിത് ശര്‍മ്മയും തകർപ്പൻ ഫോമിലേക്ക് വന്നതോടെ ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഒന്നാം വിക്കറ്റില്‍ 26.1 ഓവറില്‍ 212 റണ്‍സ് ചേര്‍ത്തു. ഗില്‍ 72 ഉം രോഹിത് 83 ഉം പന്തിലാണ് 100 തികച്ചത്. രോഹിത്തിന്‍റെ മുപ്പതാമത്തേയും ഗില്ലിന്‍റെ അവസാന നാല് ഇന്നിംഗ്‌സില്‍ മൂന്നാമത്തെയും സെഞ്ചുറിയാണിത്. ഗില്ലിനേക്കാള്‍ കൂടുതല്‍ ആക്രമിച്ച്‌ കളിച്ചത് രോഹിത്തായിരുന്നു. ഇന്ത്യന്‍ […]