play-sharp-fill

ഇടുക്കിയിലെ പൂവൻ കിടുക്കനാണ് !!! ഒരു പൂവൻ്റെ വില 13,300;പത്ത് രൂപ മുതൽ ആരംഭിച്ച ലേലം അവസാനിച്ചത് പതിനായിരം കടന്നപ്പോൾ

സ്വന്തം ലേഖകൻ ഇടുക്കിയിലെ പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനാണ് പ്രദേശവാസിയായ ആലുങ്കൽ ജോഷി പൂവൻ കോഴിയെ ലേലത്തിന് വച്ചത്. പത്ത് രൂപ മുതൽ ആരംഭിച്ച ലേലം വളരെ വേഗമാണ് വാശിയേറിയ ലേലമായി മാറിയത്. ലേലത്തുക നൂറ് കടന്ന്, ആയിരം കടന്ന് ഒടുവിൽ പതിനായിരം വരെ കടന്നു. ഏറ്റവുമവസാനം 13,300 രൂപയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ പൂവനെ ലേലത്തിൽ വാങ്ങുകയായിരുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 130 രൂപ ആയിരിക്കെയാണ് റെക്കോർഡ് തുകയിൽ പൂവൻ കോഴി ലേലം കൊണ്ടത്.