മരണാസന്നയായ അമ്മയുടെ ആഗ്രഹം ; ഐസിയുവില്‍ 26 കാരി വിവാഹിതയായി..! ചടങ്ങ് കണ്ടുനിന്ന അമ്മ മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി
സ്വന്തം ലേഖകൻ പട്ന: മകളുടെ വിവാഹം കാണണമെന്ന മരണാസന്നയായ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകൾ. അങ്ങനെ, ആശുപത്രി ഐസിയുവില്‍ കിടക്കുന്ന അമ്മയുടെ മുന്നില്‍ വെച്ച്, 26 കാരിയായ യുവതി വിവാഹിതയായി . നിറഞ്ഞ കണ്ണുകളോടെ ആ ചടങ്ങ് കണ്ടുനിന്ന അമ്മ, അതു കഴിഞ്ഞ് മണിക്കൂറിനകം മരണത്തിന് കീഴടങ്ങി. ഗയയിലെ മജിസ്ട്രേറ്റ് ആശുപത്രി ഐ സി യുവിലാണ് സംഭവം. ബാലി ഗ്രാമവാസിയായ ലാലൻ കുമാറിന്റെ മകൾ ചാന്ദ്നിയാണ് അത്യാസന്ന നിലയിൽ ചികിത്സയിലുള്ല അമ്മ പൂനം കുമാരി വർമ്മയുടെ മുന്നിൽ വച്ച് താലി ചാർത്തിയത്. കൊവിഡാനന്തരം […]