കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് ; ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമാകാം, ശ്രദ്ധിക്കുക
സ്വന്തം ലേഖകൻ കൊളസ്‌ട്രോള്‍ രോഗം എന്നത് ഒരു വ്യക്തിയെ പതുക്കെ കൊല്ലുന്ന നിശബ്ദ കൊലയാളിയെപ്പോലെയാണെന്ന് പറയാറുണ്ട്. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. എന്നാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഒരു പരിധിക്കപ്പുറം വര്‍ദ്ധിക്കുകയാണെങ്കില്‍ അത് അപകടകരമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം ഉയര്‍ന്നുനില്‍ക്കുകയാണെങ്കി അത് ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ കാരണമാകാം. കൊളസ്‌ട്രോള്‍ കൂടിയാല്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. അത്തരത്തില്‍ നമ്മുടെ കാലുകളില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ അറിയാം ക്ലോഡിക്കേഷന്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നായ […]