play-sharp-fill

ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. […]