video
play-sharp-fill

ഗവർണർ നയം മാറ്റുന്നുവോ?;ഇത് എന്റെ കൂടി സർക്കാർ;നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍; സര്‍ക്കാരിനെതിരെ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഇത് തന്റെ കൂടി സര്‍ക്കാരാണെന്നും സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പല മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ വിമര്‍ശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണെന്ന് ഗവര്‍ണ‌ര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യം സാമൂഹിക ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്നു. സര്‍ക്കാരിനെതിരെ താന്‍ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്‌ പ്രശ്‌നമുണ്ടാക്കണമെന്ന്‌ താത്പര്യമില്ല. നിയമം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ പ്രശ്നമില്ല. സര്‍വകലാശാലാ […]

വീണ്ടും മഞ്ഞുരുകുന്നുവോ; വിരുന്നിന് ക്ഷണിച്ച് ഗവർണർ;പങ്കെടുക്കാൻ ഒരുങ്ങി മുഖ്യൻ;വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്; മറ്റ് മന്ത്രിമാരും പങ്കെടുത്തേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം:റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ഗവർണർ – സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.നാളെ വൈകിട്ടാണ് വിരുന്ന്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് അതത് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ള മന്ത്രിമാർ ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.2020ലാണ് അവസാനമായി അറ്റ് ഹോം പരിപാടി നടന്നത്. ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിരുന്നെങ്കിലും ഗവർണർ-സർക്കാർ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്ഷണം നിരസിക്കുകയായിരുന്നു. പിന്നീട് […]

ചാന്‍സലറായി ഗവര്‍ണര്‍ മതിയെന്ന് യുജിസി; നിയമഭേദഗതി ഉടനുണ്ടായേക്കും.സര്‍വ്വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി.

സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി. ഇത് സംബന്ധിച്ച് നിയമ ഭേഭഗതി ഉടനുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന് നിർദേശിക്കുന്ന വിധത്തിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വ്വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി. യു.ജി.സി നിയമ ഭേഭഗതിയ്ക്കുള്ള നടപടികള്‍ നിയമ മന്ത്രാലയം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഭേഭഗതി തീരുമാനം സുപ്രിം കോടതിയെ കേന്ദ്രം അറിയിക്കും. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് യുജിസിയുടെ നിര്‍ണായക തീരുമാനം. അടുത്തമാസം അഞ്ചു […]

മുൻപെങ്ങുമില്ലാത്ത തലത്തിലേക്ക് കടന്ന് ഗവർണർ-സർക്കാർ പോര്…ഗവർണറുടെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയിൽ കേരളം, നിയമ നടപടിക്ക് സാധ്യത ഉണ്ടോ എന്ന വിഷയത്തെ ഉറ്റുനോക്കി രാഷ്ട്രീയകേരളം,രാജ്ഭവന് സുരക്ഷ കൂട്ടി…

സംസ്ഥാനത്തിപ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ച പാർട്ടികൾ തമ്മിലുള്ള പോരല്ല,മറിച്ച് ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിന്റെ സകല സീമകളും ലംഘിച്ചതിനെക്കുറിച്ചാണ്.ധന മന്ത്രി കെ എൻ ബാലഗോപാലിനെ പിൻവലിക്കണം എന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം.ഗവർണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഇന്ന് ദില്ലിയിലാണ്. ഗവർണർക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയർത്തികഴിഞ്ഞു.എന്നാൽ ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന് പറഞ്ഞ സാഹചര്യത്തില്‍ […]

വി.സിമാരെ രാജിവെപ്പിക്കൽ നിയമപോരാട്ടങ്ങളിലേക്ക്‌; അസാധാരണ സാഹചര്യം, അനുകൂലിച്ചും എതിർത്തും വിദഗ്ധർ;ഗവർണർ സർക്കാർ പോര് അതിന്റെ പാരമ്യത്തിൽ.ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികൾക്കുമുമ്പിൽ എത്തിയിട്ടില്ലെന്നതും ചരിത്രം…

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ നിയമവൃത്തങ്ങള്‍ക്ക് ഭിന്നാഭിപ്രായം. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ എത്തിയിട്ടില്ല. വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറെ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയതിനാല്‍ ഗവര്‍ണറുടെ നിര്‍ദേശത്തിന് നിയമപരമായ സാധുതയുണ്ടെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം അഭിപ്രായപ്പെട്ടത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ കുറഞ്ഞത് മൂന്നുപേരുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് ഗവര്‍ണര്‍ക്ക് നൽകേണ്ടതെന്നാണ് […]

ഗവർണർ വി സി പോര് തുടരുന്നു;സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധം, തീരുമാനം റദ്ദാക്കണം, ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള വിസി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ചാൻസ്‍ലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവര്‍ണര്‍ പിൻവലിച്ചത്. ഗവർണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ കേരള സർവ്വകലാശാലയിലെ സിപിഎം സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു. സിപിഎമ്മിന്‍റെ രണ്ട് അംഗങ്ങൾ അടക്കം തന്‍റെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവ‍ർണര്‍ പിൻവലിച്ചിരുന്നു. ചാൻസലറുടെ താല്‍പ്പര്യം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. […]