പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തിനശിച്ചു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്ത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടി

സ്വന്തം ലേഖകൻ പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു.ഉച്ചയ്ക്ക് 1.50ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. 5 യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുന്നു.ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു. ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസുകുറ്റുകൾ അടക്കം മാറ്റി. നമ്പർ വൺ ചിപ്സ് കട എന്ന കടകക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ സമീപത്തെ […]

ചെട്ടികുളങ്ങരയിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ : മാവേലിക്കര ചെട്ടികുളങ്ങരയിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെട്ടികുളങ്ങര വടക്കേത്തുണ്ടം പാലപ്പളളിൽ വീട്ടിൽ രാഘവൻ(70), ഭാര്യ മണിയമ്മ(65) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഇവരുടെ കോൺക്രീറ്റ് വീട് പൂർണമായും തകർന്നു. ഇരുവരുടെയും മൃതദേഹങ്ങളും കത്തിക്കരിഞ്ഞു.എന്നാൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതിനെ തുടർന്ന് അപകടമുണ്ടായതാണോ അതോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. രാഘവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറിൽ നിന്നല്ല അപകടമുണ്ടായിരിക്കുന്നത്. […]

വീട്ടമ്മമാർക്ക് തൽക്കാലം ആശ്വാസിക്കാം..! തുടർച്ചയായ വിലവർദ്ധനവിന് ശേഷം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വില കുറച്ചു ; ഒറ്റയടിക്ക് കുറച്ചത് 53 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീട്ടമ്മമാർക്ക് തൽക്കാലം ആശ്വസിക്കാം. പാചകവാതക സിലിണ്ടറിന് വില കുറച്ചു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയിലാണ് കുറവുണ്ടായിരിക്കുന്നത്. സബസിഡിയില്ലാത്ത സിലിണ്ടറിന് സിലിൻഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയിൽ വില ഇടിഞ്ഞതാണ് പാചക വാതക സിലിണ്ടറിന്റെ വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിലെ വില ഒരു സിലിൻഡറിന് 858 രൂപയായിരുന്നത് 805 ആയി. കൊൽക്കത്തയിൽ 839, മുംബൈയിൽ 776.5, ചെന്നൈയിൽ 826 എന്നിങ്ങനെയാണ് പുതിയ വില. അതേസമയം, ഫെബ്രുവരിയിൽ സബ്‌സിഡിയില്ലാത്ത സിലിൻഡറിന് 140 രൂപയോളം കൂട്ടിയിരുന്നു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം […]