play-sharp-fill

ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ; ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റിയ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നെടുവാ സ്വദേശികളായ മുനീർ പ്രജീഷ് സജീർ എന്നിവരെയാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ബന്ധുവീട്ടിലേക്ക് പോകുന്ന വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെ മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി .