play-sharp-fill

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം; ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല; ഫെബ്രുവരി ഒന്നു മുതൽ കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം മാത്രം : മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരും. ഫെബ്രുവരി ഒന്നു മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം വിളമ്പുന്ന സ്ഥലമാക്കി മാറ്റുമെന്നും വീണാ […]

പൊതുനിരത്തുകളും ഫുട്പാത്തുകളും കൈയ്യേറി വൃത്തിഹീനമായ രീതിയിൽ ലൈസൻസില്ലാതെ ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുകയും വിതരണം നടത്തുകയും ചെയ്യുന്ന ഭക്ഷ്യവ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി നഗരസഭകളും പഞ്ചായത്തുകളും; കോട്ടയത്തും, ഏറ്റുമാനൂരിലും, എരുമേലിയിലുമടക്കം അനധികൃത തട്ടുകടകളും ഫുട്പാത്ത് കച്ചവടക്കാരും ഇരുപത്തിനാല് മണിക്കൂറും വ്യാപാരം നടത്തുന്നു; തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യലും, വിതരണം ചെയ്ത് മനുഷ്യ ജീവനെ കൊലയ്ക്ക് കൊടുക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് അധികൃതർ കുട പിടിക്കുമ്പോൾ. അനധികൃത കൈയ്യേറ്റം നടത്തി പൊതു നിരത്തുകളും, ഫുട്പാത്തുകളും കൈയ്യടക്കി പ്രവർത്തിക്കുന്ന തട്ടുകടകളും, വഴിയോര കച്ചവടക്കാർക്കുമെതിരെ നടപടി വേണമെന്ന കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി വിഷം വിളമ്പുന്നവർ. ശബരിമല തീർത്ഥാടകർ കൂടുതലായി വന്നെത്തുന്ന ജില്ലയിലെ കെഎസ്ആർടിസി ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ പൊതുനിരത്തുകളും , ഫുട്പാത്തുകളും കൈയ്യേറി ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും […]

ചങ്ങനാശ്ശേരിയിൽ മിന്നൽ പരിശോധന;നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. എ.സി റോഡിലെയും, എം. സി റോഡരികിലെയും ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അൽഫാം, ചോറ്,കോഴി, പോത്ത്‌ ഇറച്ചികൾ,പൊറോട്ട, ചപ്പാത്തി, ഇടിയപ്പം,മീൻകറി തുടങ്ങിയ പഴകിയ ഭക്ഷണങ്ങളാണ് ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ഹോട്ടലുകൾക്കെതിരെ ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകി. ഹെൽത്ത് സൂപ്പർ വൈസർ സോൺ സുന്ദറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും […]