ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം; ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല; ഫെബ്രുവരി ഒന്നു മുതൽ കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം മാത്രം : മന്ത്രി വീണാ ജോർജ്

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം; ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല; ഫെബ്രുവരി ഒന്നു മുതൽ കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം മാത്രം : മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള
തുടർനടപടികൾ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരും. ഫെബ്രുവരി ഒന്നു മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം വിളമ്പുന്ന സ്ഥലമാക്കി മാറ്റുമെന്നും വീണാ ജോർജ് പറഞ്ഞു.