video
play-sharp-fill

മസാലദോശയില്‍ തേരട്ടയെന്ന് പരാതി;പരിശോധിച്ചപ്പോൾ അടുക്കള വൃത്തിഹീനമായ നിലയിൽ;ഹോട്ടല്‍ അടപ്പിച്ച് അധികൃതർ

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം പറവൂരിലെ ഹോട്ടലില്‍ മസാലദോശയില്‍ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി.നഗരസഭാ അധികൃതര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന് മുൻപും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. രാവിലെ പത്തുമണിയോടെ മാഞ്ഞാല സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. നഗരസഭാ വിഭാഗം പരിശോധന നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്. […]

പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ;13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി;ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്തത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.ആരുടേയും നില ഗുരുതരമല്ല. അതേസമയം രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്കാണെന്ന ആക്ഷേപവും ഉയരുന്നുണ്ട് . ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്. രാവിലെ നൽകിയ […]

കരുതണം ഭക്ഷ്യവിഷബാധയെ ; ചെറിയ അശ്രദ്ധ മതി ജീവൻ കവരാൻ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സ്വന്തം ലേഖകൻ അൽഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 33 കാരി മരിച്ച സംഭവം ആരെയും ഭയപ്പെടുത്തുന്നതാണ്. നല്ലൊരു ശതമാനം ആൾക്കാരും പുറത്തുനിന്നുള്ള ആഹാരത്തെ ആശ്രയിക്കുന്നവരാണ്. അതിനാൽ തന്നെ എന്തു വിശ്വസിച്ചു കഴിക്കുമെന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഓരോരുത്തരും. വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകംചെയ്ത് വിളമ്പുന്ന ഭക്ഷണസാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളിൽ സൂക്ഷിക്കാത്ത ആഹാരപദാർഥങ്ങളിലുമാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കൾ കടന്നുകൂടുന്നത്. ബാക്ടീരിയകൾ, വൈറസുകൾ, പരാദങ്ങൾ തുടങ്ങിയ സൂക്ഷ്മജീവികളൊക്കെ ആഹാരത്തിലെ അണുബാധയ്ക്ക് കാരണമാകാം. ഭക്ഷണത്തിൽ രാസവസ്തുക്കൾ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് […]

തിരുവല്ല മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു;അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും;മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്

തിരുവല്ല മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്പെൻഡ് ചെയ്തത്. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും.ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്. മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന […]

ഭക്ഷ്യവിഷബാധ : കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു ; 20 ഓളം പേർ ആശുപത്രിയിൽ

  സ്വന്തം ലേഖിക കണ്ണൂർ: ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ കാരുണ്യ ഭവനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു.കാരുണ്യഭവനത്തിലെ അന്തേവാസിയായ ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 2 പേരുടെ നില ഗുരുതരമാണ്. നടുവിൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും […]