video
play-sharp-fill

ദേശീയ പാതകളിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ണ്ണ ഫാസ് ടാഗ് സംവിധാനം വരുന്നു; ഫാസ് ടാഗില്ലാതെ ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍തുകയുടെ ഇരട്ടി പിഴയൊടുക്കണം; വാഹന ഉടമകള്‍ ആശങ്കയില്‍; ഫാസ് ടാഗ്- അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍ കോട്ടയം: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നിലവില്‍ വരുന്നു. ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനം അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. നിലവില്‍ എന്‍എച്ച്എഐയുടെ 615-ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി […]

ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം ; ഗതാഗതകുരുക്കിന് സാധ്യത

സ്വന്തം ലേഖകൻ തൃശ്ശൂർ: ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കും. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലുമാണ് നടപ്പാക്കുക.ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. അതിൽ ഇന്ന് മുതൽ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാർഡുണ്ടെങ്കിലേ കടന്നു പോകാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവച്ചേക്കുമെന്ന് ആശങ്കയുയരുന്നുണ്ട്. നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണുള്ളത്. ദിവസേന കടന്നു പോകുന്ന 40000 വാഹനങ്ങളിൽ 12,000 എണ്ണത്തിനു […]