വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയതിൻ്റെ രണ്ടാം വാർഷികം ;വാഗ്ദാനങ്ങൾ പാലിച്ചില്ല ; കർഷകരുടെ രാജ്യവ്യാപക രാജ്ഭവൻ മാർച്ച് ഇന്ന്
വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം റദ്ദാക്കിയതിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് കർഷക യൂണിയനുകൾ ഇന്ന് മാർച്ച് നടത്തും. സർക്കാരിന്റെ വിവിധ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകരുടെ പ്രതിഷേധവും മാർച്ചിൽ രേഖപ്പെടുത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. സർക്കാർ കോർപ്പറേറ്റുകളെ സംരക്ഷിക്കുകയാണ്. രാജ്യത്തെ കർഷകരെ വഞ്ചിച്ച രാജ്യദ്രോഹിയാണെന്ന് തെളിയിച്ചു. വിളകളുടെ മിനിമം താങ്ങുവില അടക്കമുള്ള നിരവധി ആവശ്യങ്ങൾ അംഗീകരിക്കുകയും ചർച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നെങ്കിലും സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കർഷക നേതാക്കൾ അവകാശപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, […]