play-sharp-fill

അന്ന് ‘എല്ലാ ശരിയാവും’, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ് ; പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ കൊച്ചി : നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ് രംഗത്ത്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്. ഈ പരസ്യബോർഡുകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ഉറപ്പാണ് എൽഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എൽഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോർഡുകൾ കൊച്ചിനഗരത്തിന്റെ വിവിധ […]

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്….! കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണും. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 24ന് യോഗം ചേർന്നിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതച്ചേരിയിലെയും ക്രമീകരണങ്ങൾ യോഗം […]

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് ; പ്രചാരണം പരമാവധി സമൂഹമാധ്യമങ്ങളിലൂടെ മാത്രം : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ പതിനൊന്നിന് മുൻപ് നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ   ഭവന സന്ദർശനം സ്ഥാനാർത്ഥിക്കൊപ്പം 5 പേർ മാത്രം. റോഡ് ഷോ മൂന്നു വാഹനം മാത്രം. കൊട്ടി കലാശമോ ജാഥകളോ ഇല്ല. പ്രചാരണം പരമാവധി സോഷ്യൽ മീഡിയ വഴി മാത്രം. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും വേണം. ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും. വോട്ടർമാർക്ക് […]

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം ; തെരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടക്കും. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴു ജില്ലകളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പും ശേഷിക്കുന്ന ഏഴു ജില്ലകൾ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി നവംബർ 11 നാണ് അവസാനിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം സീറ്റുകൾ നിശ്ചയിക്കുന്നത് അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. ട വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് […]