play-sharp-fill

ചിക്കനും മുട്ടയും കഴിക്കാമോ? നോൺ വെജ് പ്രേമികൾ അന്നം മുട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  സ്വന്തം ലേഖകന്‍ കോട്ടയം: രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പക്ഷിപ്പനി പേടിയിലാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി മൂലം ചത്തത് ലക്ഷക്കണക്കിന് പക്ഷികളാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇറച്ചി നന്നായി വേവിച്ച് കഴിച്ചാല്‍ മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചൂടേറ്റാല്‍ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ […]

ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം; സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും എന്തൊക്കെ?

സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തിലുള്‍പ്പെടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ മൃഗസംരക്ഷണ വകുപ്പ്. നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ്. പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. എന്നാല്‍ ചത്തതോ, രോഗം ബാധിച്ചതോ […]

മുട്ട കഴിക്കുന്നവർ സൂക്ഷിക്കുക…! മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് പരാതി

സ്വന്തം ലേഖകൻ കൊച്ചി : മുട്ട കഴിയ്ക്കുന്നവർ സൂക്ഷിക്കുക.കളമശേരിയിൽ മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോർത്ത് കളമശേരി സ്വദേശി വിൻസെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. കളമശേരിയിലെ ഒരു കടയിൽ നിന്നാണ് വിൻസെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേർന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയിപ്പെട്ടതോടെ വീട്ടുകാർ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ […]

രണ്ട് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1700 രൂപ ബില്ലിട്ട് ഹോട്ടലുകാർ : കഴിച്ചത് സമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകും അല്ലെങ്കിൽ സ്വർണമുട്ടയായിരിക്കുംമെന്നു സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് 1700 രൂപ ഈടാക്കിയ ഹോട്ടൽ വിവാദത്തിൽ. മുംബൈയിലെ ഫോർ സീസൺസ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരിൽ വിവാദത്തിലായിരിക്കുന്നത്. കാർത്തിക് ധർ എന്നയാൾ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഹോട്ടൽ 1700 രൂപ ഈടാക്കിയിരിക്കുന്നത്. രണ്ട് ഓംലറ്റിനും ഇതേ നിരക്കാണ്. അതേസമയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണവുമായി ഹോട്ടൽ രംഗത്തെത്തിയിട്ടില്ല.എങ്കിലും കാർത്തിക് ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം എന്ന് ചിലർ പരിഹസിച്ചുവരെ കമന്റ്‌സ് വന്നു.   രണ്ട് വാഴപ്പഴത്തിന് 442 […]