play-sharp-fill

പുതുവത്സരാഘോഷങ്ങളുടെ ഡി.ജെ പാർട്ടിക്കായി സിന്തറ്റിക് മയക്കുമരുന്നുമായി വന്ന ഒരാൾ എക്‌സെസ് പിടിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പുതുവത്സരാഘാഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്കു വണ്ടി സിന്തറ്റിക് മയക്കുമരുന്നുകൾ വിൽക്കുവാനെത്തിയ ഒരാൾ എക്‌സൈസ് പിടികൂടി . പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയ്‌നിൽ രാധാമന്ദിരത്തിൽ അപ്പു എന്ന അമൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും ബസിൽ മയക്കുമരുന്നുകളുമായി തമ്പാനൂരിൽ എത്തിയതായിരുന്നു ഇയാൾ . പ്രതിയുടെ പക്കൽ നിന്നും മാരക മയക്കുമരുന്നുകളിൽപ്പെട്ട രണ്ടു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇതോടൊപ്പം രണ്ട് ഗ്രാം ഹാഷിഷ് ഓയിലും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരു മഡിവാളയിൽനിന്നാണ് ഇയാൾ ലഹരിമരുന്ന് വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥർ […]

പതിനൊന്ന്‌ കിലോ കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: അഞ്ചര ലക്ഷം രൂപ വില വരുന്ന പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി യുവതിയേയും സുഹൃത്തിനെയും ആർപിഎഫിന്റെ ആന്റി നർകോട്ടിക് സ്‌ക്വാഡ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി എ.എം. തോമസ് (24), കൊല്ലം കോട്ടാരക്കര സ്വദേശി ശ്രീതു പി. ഷാജി(24) എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പിടികൂടിയത്. രണ്ടു ബാഗുകളിലാക്കി കോയമ്പത്തൂരിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവ്. തോമസ് ബിടെക് ബിരുദധാരിയും ശ്രീതു ബിരുദധാരിയുമാണെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. നഗരത്തിലെ ഷോപ്പിംഗ് മാളിൽ […]

മാരക മയക്കുമരുന്നായ കാലിഫോർണിയ 61 മായി രണ്ട് പേർ പിടിയിൽ

  സ്വന്തം ലേഖിക മറയൂർ: കാലിഫോർണിയ- 61 എന്ന പേരിലറിയപ്പെടുന്ന മാരക മയക്കുമരുന്നായ 400 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം സ്വദേശികളായ രണ്ട് യുവാക്കൾ മറയൂരിൽ പിടിയിൽ. എറണാകുളം തൃക്കാക്കര വില്ലേജിൽ ഇടപ്പള്ളി ടോൾ സ്‌കൂൾ പറമ്പ്് വീട്ടിൽ അഫ്‌നാസ് (21), എറണാകുളം നോർത്ത് വട്ടേക്കുന്ന ഭാഗത്ത് കുണ്ടം പറമ്പ്് വീട്ടിൽ സാഹിൽ (20) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാക്കമ്പൂർ തട്ടാംപാറയിൽ സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തവർക്ക് ഇവ നൽകിയ ശേഷം മടങ്ങി വരുമ്പോഴാണ് രഹസ്യ വിവരത്തെ തുടർന്ന് മറയൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നുമായി […]

മാവോയിസ്റ്റ് മേഖയിൽ നിന്നും വാങ്ങിയ അഞ്ചരകിലോ കഞ്ചാവ് കോട്ടയത്ത് വിൽപ്പനയ്‌ക്കെത്തിച്ചു. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് വിൽക്കുന്നത് ലക്ഷങ്ങൾക്ക് ; ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയ ഒറീസ്സ സ്വദേശിയെ ഗാന്ധിനഗർ പോലീസ് കുടുക്കി

ക്രൈം ഡെസ്‌ക് കോട്ടയം : ആന്ധ്രയിലെയും ഒറീസ്സയിലെയുംമ അടക്കമുള്ള മാവോയിസ്റ്റ് മേഖലയിൽ നിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് ജില്ലയിലെത്തിച്ച് വൻവിലയ്ക്ക് വിൽക്കുന്ന മൊത്തക്കച്ചവടക്കാരനായ ഇതരസംസ്ഥാന തൊഴിലാളി ജില്ലാ പോലീസിന്റെ പിടിലായി. ഒറീസ്സയിൽ നിന്ന് ട്രെയിൽമാർഗം കേരളത്തിച്ച് കഞ്ചാവ് ചെറുകിടക്കച്ചവടക്കാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഗാന്ധിനഗർ പോലീസ് ഇയാളെ പിടികൂടിയത്. ഒറീസ്സ ഗാൻഞ്ചാം ഗോലൻന്തറ സ്വദേശി സുശാന്ത് കുമാർ സാഹുവിനെയാണ് ( 28 ) ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് എസ്. എച്ച് […]

മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണി എക്‌സെസ് പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: ആലുവയിൽ എക്‌സൈസിന്റെ മയക്കു മരുന്ന് വേട്ട തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. കൊച്ചി, തോപ്പുംപടി വാലുമേൽ, പ്രതീക്ഷ നഗറിൽ സലിം മകൻ ബിനു എന്നയാളെയാണ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 50 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. പിടിച്ച് പറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയായ ഇയാൾ എട്ട് […]