play-sharp-fill

ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി ; മധ്യവയസ്കന്റെ മൃതദേഹം ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണ (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം ഉണ്ടായത്.