play-sharp-fill

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ വാങ്ങിയ ഡിഡിആര്‍സി ലാബിന്റെ കള്ളത്തരം പൊളിഞ്ഞു; ബില്ലുമായി വന്നാല്‍ അധികം വാങ്ങിയ 1200 രൂപ തിരികെ നല്‍കാമെന്ന് ലാബ്; തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; തേര്‍ഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷവും കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിയ ഡിഡിആര്‍സി ലാബിനെതിരെ നിരവധി പരാതികള്‍. എല്ലാ ലാബുകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയേ ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷവും ഡിഡിആര്‍സിയില്‍ 1700 രൂപയായിരുന്നു നിരക്ക്. തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; ഈ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ഡിഡിആര്‍സി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി. […]

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് ഡിഡിആര്‍സി; നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് അരമണിക്കൂറിനകം; തേര്‍ഡ് ഐ ന്യൂസ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിക്കൊണ്ടിരുന്ന ഡിഡിആര്‍സി ഒടുവില്‍ സര്‍ക്കാരിന്റെ വഴിക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 500 രൂപയായിട്ടും ഡിഡിആര്‍സിയിലെ നിരക്ക് 1700 രൂപയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത യുവാവ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപ ക്യാഷ് കൗണ്ടറില്‍ നല്‍കിയപ്പോള്‍, ഇവിടുത്തെ നിരക്ക് 1700 രൂപയാണെന്നും അത് നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവാവ് ബില്ല് അടയ്ക്കുകയും ബില്ലിന്റെ കോപ്പി സഹിതം തേര്‍ഡ് ഐ ന്യൂസില്‍ പരാതി അറിയിക്കുകയും ചെയ്തു. സംഭവം സത്യമാണെന്ന് […]

ഡി.ഡി.ആര്‍.സി ലാബുകാര്‍ കൊടുവാളുമായി ഇരിപ്പുണ്ട്; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയായി സര്‍ക്കാര്‍ കുറച്ചെങ്കിലും ഡി.ഡി.ആര്‍.സി വാങ്ങുന്നത് 1700 രൂപ; പിടിച്ച്പറിക്കുന്നതിന് ഒരു മര്യാദ വേണ്ടേ ലാബുകാരേ?; ഇതിലും ഭേദം കമ്പിപ്പാരയുമായി റോഡിലിറങ്ങുന്നതാണ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചിട്ടും കോട്ടയം ഡി.ഡി.ആര്‍.സിയില്‍ ഈടാക്കുന്നത് പഴയ നിരക്കായ1700 രൂപ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്, അത് മുതലെടുത്ത് ഡിഡിആര്‍സി പെട്ടിയില്‍ പണം നിറക്കുന്നത്. കോവിഡ് പരിശോധനയ്ക്കായി ഡി.ഡി.ആര്‍.സിയില്‍ എത്തിയ ചിങ്ങവനം സ്വദേശിയായ യുവാവില്‍ നിന്നും 1700 രൂപയാണ് ലാബ് അധികൃതര്‍ ഈടാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 500 രൂപയാണ് നിരക്കെന്ന് കരുതി ആ തുക മാത്രമാണ് യുവാവ് കയ്യില്‍ കരുതിയത്. 1700 രൂപ ബില്ല് വന്നപ്പോള്‍ ബാക്കി തുക […]

കാൻസറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്നു റിപ്പോർട്ട്: ഡയനോവയ്ക്ക് പിന്നാലെ ഡി.ഡി.ആർ.സിയിലും വിവാദ റിപ്പോർട്ട്; കാൻസറില്ലാത്തവർക്ക് കാൻസർ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവയേയും ഡി.ഡി.ആർ.സി.യേയും ആര് പിടിച്ചുകെട്ടും ; ജീവൻ വേണേൽ ഡി.ഡി.ആർ.സിയിലും ഡയനോവയിലും പോകരുത്

സ്വന്തം ലേഖകൻ കോട്ടയം : കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്ന റിപ്പോർട്ട് നൽകിയ ഡി.ഡി.ആർ.സി ലാബിനെതിരെയും കോട്ടയം മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ഡയനോവ ലാബിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി അടക്കമുള്ള ചികിത്സ തുടങ്ങിയ ശേഷമാണ് വീട്ടമ്മയ്ക്ക് കാൻസർ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായത്. രോഗമില്ലാത്തവരെ രോഗികളാക്കി മാറ്റുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാകുകയാണ്. പാമ്പാടിയിലെ ഡി.ഡി.ആർ.സി ലാബിൽ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയ്ക്ക് കാൻസറാണെന്ന റിപ്പോർട്ട് ലാബ് അധികൃതർ നൽകിയത്. തുടർന്ന് വീട്ടമ്മയും ബന്ധുക്കളും തുടർ ചികിൽസയ്ക്ക് […]