video
play-sharp-fill

മതാചാര പ്രകാരം രാത്രിക്കാണ് പ്രാധാന്യം; ചടങ്ങുകളില്‍ മദ്യം ഉപയോഗിക്കും; സംസ്ഥാനത്ത് പുതിയ മതം രൂപീകരിച്ച് ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ; പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകന്‍ മലപ്പുറം: സംസ്ഥാനത്ത് പുതിയ മതം രൂപീകരിച്ച് ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ബ്രാഹ്മണ്യം അടിസ്ഥാനമാക്കിയ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ടാണ് താന്‍ ‘ആദിമാര്‍ഗ മലവാര’മെന്ന് പേരിട്ടിട്ടുള്ള പുതിയ മതം രൂപീകരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകിട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തിലാണ് പുതിയ മതം പ്രഖ്യാപിക്കുന്നത്. മതാചാരപ്രകാരം രാത്രിക്കാണ് പ്രാധാന്യം നല്‍കുന്നത്. ചടങ്ങുകളില്‍ മദ്യത്തിന്റെ ഉപയോഗം ഉണ്ടാവുമെങ്കിലും മറ്റവസരങ്ങളില്‍ മദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. […]

പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ ഉദയന്‍ കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയില്‍ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്. ഉദയന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്താണ് താമസം നല്‍കിയിരുന്നത്. ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി സുധര്‍മ്മന്‍ പാചകം ചെയ്ത ഭക്ഷണം എല്ലാവും ഒരുമിച്ചിരുന്ന് കഴിക്കവെ കോണ്‍ട്രാക്ടര്‍ ഉദയന് സമീപം ഭക്ഷണവുമായി […]

പാഷൻ ഫ്രൂട്ട് പറിച്ചതിന് ദളിത് വിദ്യാർത്ഥിയുടെ കണ്ണിൽ മുളക് പൊടിയിട്ട് മർദ്ദിച്ചു; സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് കുപ്രചാരണവും. അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിൽ ഒരു കുടുബം.

  സ്വന്തം ലേഖിക കണ്ണൂർ: പാഷൻ ഫ്രൂട്ട് പറിച്ചതിന് പതിനഞ്ചുകാരന് ക്രൂര പീഡനവും അപവാദ പ്രചാരണവും. കാസർകോട് കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനത്താണ് മാവിലൻ (ആദിവാസി) വിഭാഗത്തിൽപ്പെട്ട കുട്ടിയെ കസേരയിൽ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടിയിട്ട് ഭീകരമായി മർദ്ദിച്ചത്. സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് പ്രചാരണവും തുടങ്ങിയതോടെ അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് ഒരു കുടുംബം. ് ചെന്തളത്തെ മാധവന്റെയും സിന്ധുവിന്റെയും മകൻ പ്ലസ് വൺ വിദ്യാർത്ഥി വിശാലിനെ അയൽവാസിയായ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനായ ഉമേശനാണ് ക്രൂരമായി ആക്രമിച്ചത്. ആദിവാസി സംരക്ഷണ വകുപ്പ് നിയമ പ്രകാരം പൊലീസ് അറസ്റ്റ് […]