ഡി.ആർ അനിൽ രാജി വയ്ക്കും; ബിജെപിയും കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കും.;എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതാണ് വിവാദ സംഭവം
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിൽ കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ഡി .ആർ അനിൽ രാജിവെക്കും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സംസ്ഥാനമാണ് രാജിവയ്ക്കുക. മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വന്നതോടെ ഏറെനാളായി ബിജെപിയും’ കോൺഗ്രസും കോർപ്പറേഷനു മുന്നിൽ നടത്തിയ സമരം രാജിക്കാര്യത്തോടെ ഒത്തു തീർപ്പിലായി. കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങൾ പാർട്ടി അണികളിൽ നടത്താനായി മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് എഴുതിയിട്ടില്ല എന്നാണ് സിപിഎം നിലപാട് […]