video
play-sharp-fill

വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചു; ഡി.എഫ്.ഒയെ സ്ഥലം മാറ്റി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് ഡി.എഫ്.ഒയെ സ്ഥലം മാറ്റി. തിരുവനന്തപുരം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ കെ.എസ്.ജസ്റ്റിന്‍ സ്റ്റാന്‍ലിയെയാണ് പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കാണ് ഡി.എഫ്.ഒ അശ്ലീല സന്ദേശങ്ങള്‍ അയച്ചതും ഫോണിലൂടെ ഇവരുമായി അശ്ലീല സംഭാഷണം നടത്തുകയും ചെയ്തത്. തുടര്‍ന്ന് മേലുദ്യാഗസ്ഥനെതിരേ രേഖകള്‍ സഹിതം മുഖ്യമന്ത്രിക്കും മന്ത്രിക്കും വകുപ്പ് തലവന്‍മാര്‍ക്കും വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. തെക്കന്‍ ജില്ലയില്‍ ഒഴികെയുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. […]

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും ഇനി വേണ്ട, പൊലീസിന്റെ പിടി വീഴും ; പൊലീസ് ആക്ട് ഭേദഗതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം:സമൂഹമാധ്യങ്ങളിലൂടെ അധിക്ഷേപിച്ചാൽ ഇനി പൊലീസിന്റെ പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന ആക്ഷേപം വ്യാപകമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സഭ പുതിയ തീരുമാനിച്ചിരിക്കുന്നത്. 2020 ഐടി ആക്ടിലെ 66 A 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രീംകോടതി നേരത്തെ റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ 2011ലെ […]

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ ഡോം കൊച്ചിയിലും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സൈബർ കുറ്റ കൃത്യങ്ങൾ വര്‍ധിച്ചു വരുന്ന അവ തടയുന്നതിനായി കൊച്ചിയിലും കേരളാ പൊലീസിന്‍റെ സൈബര്‍ ഡോം സജ്ജമായി. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ സൈബര്‍ വിദഗ്ദരും സൈബർ ഡോംമിന്റെ ഭാഗമാകും. അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകത്ത് അതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുകയാണ്. എന്നാൽ ഇവയുടെ അന്വേഷണം പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് സൈബര്‍ ഡോം. കാക്കനാട് ഇന്‍ഫോ […]