video
play-sharp-fill

‘താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചത് വിഷമിപ്പിച്ചു, സർക്കാർ എത്രയും വേഗം പ്രശ്നം പരിഹരിക്കണം’..! പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളെ പിന്തുണച്ച് 1983ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍. ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്. നമ്മുടെ ചാമ്പ്യന്‍ ഗുസ്തിക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങളെ അങ്ങേയറ്റം വിഷമിപ്പിച്ചു. അവരെ റോഡിലൂടെ വലിച്ചിഴച്ചതും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അവര്‍ കഠിനാധ്വാനം ചെയ്താണ് മെഡലുകള്‍ നേടിയത്. അവ ഗംഗാ നദിയില്‍ ഒഴുക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. തിടുക്കപ്പെട്ട് ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് അവരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അവര്‍ രാജ്യത്തിന്റെ അഭിമാനങ്ങളും സന്തോഷവുമാണ്. […]

രഹാനെയുടെ മാസ്റ്റര്‍ ക്ലാസ്! വാങ്കഡയില്‍ മാസായി ചെന്നൈ! മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ തേരോട്ടം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. 158 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഓവറിൽ വെറും 18.1 ഒവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഐപിഎല്ലിൽ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ മുംബൈ മത്സരം പൊതുവിൽ ത്രില്ലർ ആവാറാണ് പതിവ് എന്നാൽ ഇന്നലെ വാങ്കഡെയിൽ ചെന്നൈയുടെ ഏകാധിപത്യമാണ് മത്സരത്തിൽ […]

ഇന്ത്യയുടെ ചിറകരിഞ്ഞ് കങ്കാരുപ്പട! മൂന്നാം ടെസ്റ്റിൽ ഓസീസിന് വമ്പൻ ജയം

സ്വന്തം ലേഖകൻ ഇൻഡോർ : ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം. അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം. ഇന്ത്യ ഉയർ‌ത്തിയ 76 റൺസ് ചെറിയ വിജയലക്ഷ്യം ഓസീസ് ബാറ്റർമാർ അനായാസം മറികടന്നു അതും വെറും 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ സ്കോർ: ഇന്ത്യ: 109, 163. ഓസ്ട്രേലിയ: 197, 1ന് 78. ട്രവിസ് ഹെഡിന്റെയും (49) മാര്‍നസ് ലബ്യുഷെയ്‌ന്റെയും (28) ബാറ്റിങ്ങാണ് ഓസീസിന് ജയമൊരുക്കിയത്. ഉസ്മാന്‍ ഖ്വാജയെ (0) തുടക്കത്തിലേ മടക്കിയിട്ടും കളിപിടിക്കാന്‍ […]

45 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടം ; ഓസീസിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു തിരിച്ചടി.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ അഞ്ചിന് 56 എന്ന നിലയിലാണ്. വിരാട് കോലി (15), കെ എസ് ഭരത് (4) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ചേതേശ്വര്‍ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. മാത്യൂ കുനെമാന്‍ മൂന്ന് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റ് […]

അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ല..! മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ

സ്വന്തം ലേഖകൻ മുംബൈ: ആസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ സ്ഥാനം പിടിച്ചു. അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ രഞ്ജിട്രോഫി പരിഗണിച്ച് ടീമിൽ റിലീസ് ചെയ്ത പേസർ ജയദേവ് ഉനദ്കട് തിരികെയെത്തി. മുംബൈയില്‍ മാര്‍ച്ച് 17നും വിശാഖപട്ടണത്ത് 19നും ചെന്നൈയില്‍ 22നുമാണ് ഏകദിന മത്സരങ്ങള്‍. ഫോമിലല്ലാതിരുന്നിട്ടും രാഹുല്‍ എങ്ങനെ ടീമില്‍ തുടരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ […]

നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക വിജയം! അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്.

സ്വന്തം ലേഖകൻ നാഗ്പുർ : രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സ്‌പിൻ ആക്രമണത്തിന്‌ മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നാണംകെട്ട് ഓസിസ്.ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റണ്‍സിനും തറപറ്റിച്ച് ഇന്ത്യ. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് വെറും 91 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍ ഓസ്ട്രേലിയ 177, 91, ഇന്ത്യ 400. ജയത്തോടെ ഇന്ത്യ നാലുമല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1–0ന് മുന്നിലെത്തി.

കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക  മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികളുടെ ആത്മാഭിമാനത്തെ ഇനിയെങ്കിലും ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പട്ടിണിപാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടന്ന പ്രസ്താവന മലയാളികളെ വിഷമിപ്പിച്ചു. കേരള രാഷട്രീയത്തിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തുമോ? അഹങ്കാരത്തിന്‍റേയും ധിക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ റണ്‍മല കയറിയിട്ടും കാണികള്‍ കുറഞ്ഞതിനെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്ന പാശ്ചാത്തലത്തിലാണ് […]

ഉൾക്കാഴ്ചയുടെ പെൺകുതിപ്പ് !!!! കാഴ്ച പരിമിതരുടെ ടി 20 ദേശീയ ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന്റെ വനിതാ ടീമിന് ജയം;ദേശീയ ടൂര്‍ണമെന്റില്‍ വനിതാ ക്രിക്കറ്റ് ടീം നേടുന്ന ആദ്യത്തെ ജയം

സ്വന്തം ലേഖകൻ ബെംഗലൂരു :ബംഗലൂരുവില്‍ നടക്കുന്ന കാഴ്ച പരിമിതരായ വനിതകളുടെ ടി 20 ദേശീയ ക്രിക്കറ്റ് മത്സരത്തില്‍ കേരളം തമിഴ്‌നാടിനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് നിശ്ചിത 18 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 16.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദേശീയ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിന് ശേഷം വനിതാ ക്രിക്കറ്റ് ടീം നേടുന്ന ആദ്യത്തെ ജയം ആണിത്. ജംശീല 63(41), സാന്ദ്ര 53(51) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കേരളത്തിന്റെ […]

ഇന്ത്യ-ശ്രീലങ്ക ഏകദിനം; ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും;ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്.

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തിനുള്ള ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. മൂന്നു ടി20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരു ടീമുകളും 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു […]

സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍ കൊല്‍ക്കത്ത: ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതില്‍ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകള്‍ക്ക് ശസ്ത്രക്രിയ വേണ്ട എന്നായിരുന്നു വുഡ്ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും നെഞ്ച് വേദനയുണ്ടായത്.