play-sharp-fill

പുതുവർഷത്തിൽ പ്രതീക്ഷയുടെ തിരിവെട്ടം…! കേരളത്തിലെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവർഷത്തിൽ തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം. ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ നടത്തും. തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് കോവിഡ് വാക്‌സിൻ ട്രയൽ റൺ നടക്കുക. ജില്ലകളിലെ സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും ട്രയൽ നടക്കും. അതേസമയം രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണിത്. ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ […]

കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത്, ഭക്ഷണമായി അല്ല; യു. എ. ഇ

സ്വന്തം ലേഖകന്‍ കൊച്ചി: യു. എ. ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഫൈസര്‍ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യു. എ. ഇ യിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗണ്‍സില്‍. മനുഷ്യന്റെ ജീവന്‍ രക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിശ്വാസ പ്രകാരം പന്നിയെക്കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഹറാമാണ്(നിഷിദ്ധമാണ്). എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ഫത്വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു. പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് ഭക്ഷണമായി […]

ആദ്യ സ്റ്റോക്ക് അടുത്ത ആഴ്ച എത്തും; കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്റ്റോക്ക് എത്തും. എന്നാല്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല. വാക്സിന്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച് 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കി വരുന്നുണ്ട്. വാക്സിന്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി, ലോക്നായക് ആശുപത്രി, കസ്തൂര്‍ബ ആശുപത്രി, അംബേദ്ക്കര്‍ ആശുപത്രി […]

രാജ്യത്ത് മൂന്ന് കൊറോണ വാക്‌സിനുകൾ ടെസ്റ്റിങ്ങിന്റെ അവസാനഘട്ടത്തിൽ ; വാക്‌സിൻ ലഭ്യമായാൽ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്തെ ആകെ കൊറോണ പടരുന്നതിനിടെ ഇന്ത്യയിൽ മൂന്ന് കൊറോണ വാക്‌സിനുകളുടെ അവസാനഘട്ടത്തിവാണ്. വാക്‌സിൻ ഇന്ത്യയിൽ ലഭ്യമായാൽ അത് ആദ്യം ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബ അറിയിച്ചു. കൊറോണ വൈറസിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം മഹനീയമാണ്. നിശ്ചയ ദാർഢ്യം കൊണ്ട് ആ മഹാമാരിയെ നമുക്ക് മറികടക്കാൻ സാധിക്കും. ഇതിനെതിരെ ജനങ്ങൾ എപ്പോഴും ജാഗ്രത പുലർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൂന്ന് വാക്‌സിനുകൾ ടെസ്റ്റിങ്ങിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. രാജ്യത്തെ വാക്‌സിൻ പരീക്ഷണം വിജയിച്ചാൽ […]

കൊവിഡിനെ തുരത്താൻ ലോകത്തിലെ ആദ്യ വാക്‌സിൻ വികസിപ്പിച്ച് റഷ്യ ; തന്റെ മകൾക്ക് വാക്‌സിൻ നൽകിയതായി പ്രസിഡന്റ് വ്‌ളാദിമർ പുടിൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോക രാജ്യങ്ങൾ കൊറോണയ്‌ക്കെതിരെ പോരാടുമ്പോൾ ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനാണ് വാക്‌സിൻ വികസിപ്പിച്ചതായി അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് റഷ്യ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. ഒപ്പം ആദ്യ കൊവിഡ് വാക്‌സിൻ തന്റെ മകൾക്ക് നൽകിയതായും പുടിൻ അറിയിച്ചു. ”ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്തു” മന്ത്രമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പുടിൻ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ […]