കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്
ഏ കെ ശ്രീകുമാര്‍ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, […]