play-sharp-fill

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വസിക്കാം…! രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശികൾ രോഗവിമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി. റാന്നിയിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിതിനെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാൽ മാർച്ച് 18, 20 തീയതികളിൽ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്നാണ് ദമ്പതികൾക്ക് വൈറസ് ബാധയുണ്ടായത്. […]

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു ; സംഭവം പെരുമ്പാവൂരിൽ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു. പെരുമ്പാവൂർ ചെമ്പറയിലാണ് സംഭവം നടന്നത്. വാഹനം തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അതോടൊപ്പം മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.സംഭവത്തെ തുടർന്ന് ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് നിരത്തിലിറങ്ങിയ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വർക്കല പൊലീസാണ് കേസെടുത്തത്. അടക്കമുള്ള ജില്ലകളിൽ സ്വകാര്യവാഹനങ്ങളുടെ നമ്പറുകൾ പൊലീസ് ശേഖരിക്കാൻ തുടങ്ങി. ലോക്ക്ഡൗൺ […]

ആഘോഷം വന്നാലും കൊറോണ വന്നാലും മലയാളിക്ക് മുഖ്യം മദ്യം ; ജനതാ കർഫ്യൂ അടിച്ചുപൊളിക്കാൻ കേരളം വാങ്ങിയത് 76.6 കോടി രൂപയുടെ മദ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം :ആഘോഷം വന്നാലും രാജ്യത്തെ പിടിച്ചു കുലുക്കുന്ന കൊറോണ പോലുള്ളമഹാമമാരി വന്നാലും മലയാളിക്ക് എന്നും മദ്യം തന്നെ പ്രധാനനം. കൊറോണ വൈറസിനെ പ്രതിരരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസമായ ശനിയാഴ്ച മാത്രം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെയും വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യമാണ്. അതേസമയം കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിൽ 118.68 ശതമാനം വർധനവാണ് […]

സാറേ എനിക്ക് കൊറോണയാ …, വധശ്രമക്കേസിൽ നിന്നും രക്ഷപ്പെടാൻ പൊലീസുകാരെ ചുമച്ച് പേടിപ്പിച്ച പ്രതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ ബാധിതൻ എന്ന് തെറ്റിധരിപ്പിക്കാൻ ചുമച്ച വധക്കേസ് പ്രതിയെ പൊലീസ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊല്ലം ആണ്ടാമുക്കം സ്വദേശിയായ യുവാവിനെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മുടി വെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൊല്ലം ആണ്ടാമുക്കത്ത് ബാർബർ ഷോപ്പിനു മുന്നിൽ യുവാവിനെ ക്രൂരമായ മർദിച്ച കേസിലെ പ്രതിയാണ് കള്ള ചുമയെ തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കൊറോണ ബാധയാണെന്ന് യുവാവ് പറഞ്ഞത്. തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ […]

ഇവർക്കും തിരിച്ചറിയൽ കാർഡ് മതി ; പൊലീസിന്റെ പാസ് വേണ്ട : പാസിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗണിൽ അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ യാത്ര ചെയ്യാനുള്ള പൊലീസ് പാസിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ സ്ഥാപനം നൽകിയ തിരിച്ചറിയൽ കാർഡ് പൊലീസിനെ കാണിച്ചാൽ മതിയാകും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് യാത്ര ചെയ്യുമ്പോൾ പൊലീസ് പാസ് വേണ്ടാത്തവർ: 1.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ,മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ 2.മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ 3.ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ 4.യൂണിഫോമിലുള്ള ഫുഡ് ഡെലിവറി […]

നിരത്തിലിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ….! നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും ; കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ പ്രഖ്യാപിതോടെ നിയമം ലംഘിക്കുന്നവരെ കർശന നടപടിയുമായി പൊലീസ്. നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങളുടെ പിടിച്ചെടുക്കും. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷം മാത്രമേ വിട്ട് നൽകൂ. നിരോധനാജ്ഞ ലംഘിച്ച് കർക്കശ നിലപാട് സ്വീകരിക്കാനാണ് നിർദ്ദേശം. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ തുടങ്ങി നിരവധി ജില്ലകളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയിൽ നിരോധനാജ്ഞ ലംഘിച്ച 30 പേർ അറസ്റ്റിലായി. ലോക്ക് ഡൗൺ ലംഘിച്ചതിന് കോഴിക്കോട് 113 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരിൽ […]

വീട്ടിലെത്താതെ തെരുവുകളിൽ കഴിയുന്നവരുണ്ട് ; അവർക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം : മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കേരളത്തിലെ ഓരോ പ്രദേശത്തും വീട്ടിലെത്താതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ട്. തെരുവുകളിൽ കഴിയുന്ന അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനുമുള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഉണ്ടാവും. നിത്യവൃത്തി ചെയ്തു ഉപജീവനം കണ്ടെത്തി ജീവിക്കുന്നവരും പ്രായമായമാരും ഭിന്നശേഷിക്കാരും മാത്രമുള്ള കുടുംബങ്ങൾക്കും സഹായം ആവശ്യമാണ്. നിത്യവൃത്തിക്ക് വഴിയില്ലാത്ത കുടുംബങ്ങളുടേയും വീടുകളുടേയും വിവരങ്ങൾ വാർഡ്തലസമിതി ശേഖരിക്കണം. അവർക്ക് വേണ്ട ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കണമെന്നും മുഖ്യമന്ത്രി […]

നിയമം ലംഘിച്ച് നിയമപാലകരും :രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴും പൊലീസുദ്യോഗസ്ഥന്റെ വീട്ടിൽ ആളെ കൂട്ടി കല്യാണം ; സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വൈറസ് വ്യാപനം രാജ്യം അടച്ചുപൂട്ടി ലോക്ക് ഡൗൺ ഉൾപ്പടെ കർശന നടപടികൾ നടക്കുമ്പോഴും നിയമം ലംഘിച്ച് സംസ്ഥാനത്തെ നിയമപാലകരും. കൊറോണ വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് അധികൃതരും സർക്കാരും അശ്രാന്തം പരിശ്രമിക്കുമ്പോൾ കൊട്ടാരക്കര വെട്ടിക്കവലയിൽ പൊലീസുകാരന്റെ വീട്ടിൽ ആളെക്കൂട്ടി വിവാഹം. ഓഡിറ്റോറിയം ഒഴിവാക്കി വീട്ടിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയതെങ്കിലും വലിയ ആൾക്കൂട്ടം ഇവിടെയുണ്ട്. പൊലീസുകാരന്റെ മകളുടെ വിവാഹമാണ്. സദ്യവട്ടവും മറ്റ് ചടങ്ങുകളുമൊക്കെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ പന്തലിട്ടാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കിയത്. പരാതികൾ എത്തിയതോടെ പൊലീസ് […]

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് സംസ്ഥാനത്ത് എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പാസ് സൗകര്യമുണ്ടാകും. മാധ്യമപ്രവർത്തകരും സർക്കാർ ജീവനക്കാരും അവരുടെ ഐഡൻന്റിറ്റി കാർഡ് ഉപയോഗിച്ചാൽ മതി. അതേസമയം അക്രഡിറ്റേഷൻ കാർഡില്ലാത്ത മാധ്യമപ്രവർത്തകർക്ക് അതത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതി. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും പാസ് സൗകര്യം ഉപയോഗിക്കാം. കൊറിയർ സർവീസ് നിലയ്ക്കുന്നു എന്ന ഭീതി ഉണ്ടായിട്ടുണ്ടെന്നും മരുന്നുകളും മറ്റും ദൂരസ്ഥലങ്ങളിലേക്കെത്തിക്കേണ്ട […]

കൊറോണ ചതിച്ചു: വൈറസില്ലെന്ന് പ്രഖ്യാപിച്ച മോഹനൻ നായരും കുടുങ്ങി: വ്യാജ വൈദ്യനും ജയിലിൽ കൊറോണ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തൃശൂർ : കൊറോണ വൈറസ് രോഗബാധയ്ക്ക് വ്യാജചികിത്സ നൽകി അറസ്റ്റിലായ മോഹനൻ നായർ വിയ്യൂർ ജയിലിൽ നിരീക്ഷണത്തിൽ. മോഹനൻ വൈദ്യർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്കു മാറ്റിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെയും നിരീക്ഷണത്തിലാക്കിയത്. അതേ സമയം മോഹനൻ നായർ നിരീക്ഷണത്തിലായ കാര്യംചൂണ്ടിക്കാട്ടി വേണ്ടി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വ്യാജചികിത്സ നടത്തിയതിനെ തുടർന്ന് മോഹനൻ വൈദ്യർ തൃശൂരിൽ അറസ്റ്റിലായത്. തൃശൂർ പട്ടിക്കാടുള്ള ചികിത്സ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊറോണയടക്കം […]