നിയമം ലംഘിച്ച് നിയമപാലകരും :രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴും പൊലീസുദ്യോഗസ്ഥന്റെ വീട്ടിൽ ആളെ കൂട്ടി കല്യാണം ; സംഭവം കൊട്ടാരക്കരയിൽ

നിയമം ലംഘിച്ച് നിയമപാലകരും :രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴും പൊലീസുദ്യോഗസ്ഥന്റെ വീട്ടിൽ ആളെ കൂട്ടി കല്യാണം ; സംഭവം കൊട്ടാരക്കരയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ വൈറസ് വ്യാപനം രാജ്യം അടച്ചുപൂട്ടി ലോക്ക് ഡൗൺ ഉൾപ്പടെ കർശന നടപടികൾ നടക്കുമ്പോഴും നിയമം ലംഘിച്ച് സംസ്ഥാനത്തെ നിയമപാലകരും. കൊറോണ വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് അധികൃതരും സർക്കാരും അശ്രാന്തം പരിശ്രമിക്കുമ്പോൾ കൊട്ടാരക്കര വെട്ടിക്കവലയിൽ പൊലീസുകാരന്റെ വീട്ടിൽ ആളെക്കൂട്ടി വിവാഹം.

ഓഡിറ്റോറിയം ഒഴിവാക്കി വീട്ടിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയതെങ്കിലും വലിയ ആൾക്കൂട്ടം ഇവിടെയുണ്ട്. പൊലീസുകാരന്റെ മകളുടെ വിവാഹമാണ്. സദ്യവട്ടവും മറ്റ് ചടങ്ങുകളുമൊക്കെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ പന്തലിട്ടാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കിയത്. പരാതികൾ എത്തിയതോടെ പൊലീസ് വിവാഹ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.അതേസമയം കൊറോണക്കാലത്തെ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.