play-sharp-fill

കൂട്ടിരിക്കാൻ ഞങ്ങളുമുണ്ട്….! വൈറസ് പ്രതിരോധത്തിനായി സജ്ജമാക്കുന്ന സേനയിൽ അംഗമാവാൻ സന്നദ്ധത അറിയിച്ച് താരങ്ങളും

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് 19നെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമ്മീഷൻ സജ്ജമാക്കുന്ന സേനയിൽ അംഗമാകാൻ സന്നദ്ധത അറിയിച്ച് സിനിമാ താരങ്ങളും. രംഗത്ത്. കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ ഒറ്റദിവസം കൊണ്ട് അയ്യായിരത്തിൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1465 പേർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേർ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, സണ്ണി വെയ്ൻ, പൂർണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജർ രവി, അരുൺ ഗോപി തുടങ്ങിയവർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ച് […]

ലോക്ക് ഡൗൺ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുഴുവൻ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിരുന്നു. ഇതേ തുടർന്ന് മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തൃശൂർ കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനാൽ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പൊലീസ് എഫ്‌ഐആർ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. ലോക്ക് […]

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വാസമായി തോമസ് ചാഴികാടൻ എം.പി ; രോഗബാധ തടയുന്നതിനും ചികിത്സയ്ക്കുമായി 87.50 ലക്ഷം രൂപ അനുവദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോറോണ വൈറസ് ബാധ കൊണ്ട് വലഞ്ഞിരിക്കുന്ന കോട്ടയത്തിന് ആശ്വാസവുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം.പി. ജില്ലയിലെ വൈറസ് വ്യാപനം തടയുന്നതിനും ചികിത്സകൾക്കുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം പി 87.50 ലക്ഷം രൂപ അനുവദിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് കൊറോണ വ്യാപനം തടയുന്നതിന് പ്രത്യേകമായി ഉപയോഗിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് 37.50 ലക്ഷം രൂപ മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡിപ്പാർട്ട്‌മെന്റിൽ രണ്ട് […]

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ, ഐസോലേഷൻ വാർഡിനായി വീട് വിട്ട് നൽകാൻ തയ്യാറാണ് : സന്നദ്ധത അറിയിച്ച് യുവാവിന്റെ കുറിപ്പിന്റെ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് പടരുന്ന സാഹര്യത്തിൽ രണ്ട്് മാസം മുൻപ് പാലുകാച്ചാൽ നടന്ന വീട് ഐസൊലേഷൻ വാർഡിനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് യുവാവ് രംഗത്ത്. എറണാകുളം പള്ളിക്കരയിൽ മൂന്നു മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് ഐസൊലേഷൻ വാർഡാക്കാൻ നൽകാമെന്നറിയിച്ച് സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരായ കറുകപ്പാടത്ത് കെ എസ് ഫസലു റഹ്മാനാണ് രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല, അന്തേവാസികൾക്കായി കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കാനും തയ്യാറാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഫസലു റഹ്മാൻ ഇപ്പാൾ കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലാണ് […]

മുഖ്യമന്ത്രി…, അങ്ങയോട് എനിക്ക് ഉണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു ; ഈ യുദ്ധം നമ്മൾ വിജയിക്കുക തന്നെ ചെയ്യും : വൈറലായി ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് ബാധയെ തുരത്താൻ ആരോഗ്യ വകുപ്പ് അധികൃതരും അശ്രാന്തം പരിശ്രമിക്കുകയാണ്. സംസ്ഥാനം കടുത്ത പ്രതിസന്ധിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രംഗത്ത് വന്നിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം, നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി […]

അളിയൻ മരിച്ചു സാറേ.., നമ്പർ വാങ്ങി മരണവീട്ടിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് പരേതൻ ; അവസാനം യുവാവും ബുദ്ധി ഉപദേശിച്ച ഓട്ടോറിക്ഷാ ഡ്രൈവറും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ മരണവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരത്ത് നിന്നു ഒട്ടോറിക്ഷയിൽ താമരക്കുളത്തേക്ക് പോയ യുവാവാണ് പിടിയിലായത്. അളിയൻ മരിച്ചെന്ന് പറഞ്ഞ് പൊലീസിന് സത്യവാങ് മൂലം നൽകിയായിരുന്നു യാത്ര. ഡ്രൈവറും യുവാവുമാണ് ഒട്ടോയിലുണ്ടായിരുന്നത്. എന്നാൽ യുവാവ് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസുകാർ ‘മരണ’ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് യുവാവിന്റെ കള്ളം പൊളിഞ്ഞത്. പൊലീസിന്റെ ഫോൺ എടുത്തത് മരിച്ചെന്ന് പറഞ്ഞ അളിയൻ തന്നെയായിരുന്നു. […]

കൊറോണ വൈറസ് ബാധ :ക്വാറന്റൈയിനിൽ കഴിയാതെ കറങ്ങി നടന്ന രോഗബാധിതനെതിരെ പൊലീസ് കേസെടുത്തു ; കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഇയാളുടെ മകനും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ പാലക്കാട് : കൊറോണ വൈറസ് ബാധിതനായിട്ടും ഹോം ക്വാറന്റൈയിൻ നിർദ്ദേശം ലംഘിച്ച മണ്ണാർക്കാട്ടെ കോവിഡ് ബാധിതനെതിരെ പൊലീസ് കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ കെ.എസ്.ആർ.ടി.സി ഡ്രൈവറായി ഇയാളുടെ മകനടക്കമുള്ളവർക്കെതിരെ കുടുംബാംഗങ്ങളെയും ഹോം ക്വാറന്റൈനിലാക്കിയതായി കളക്ടർ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകൻ കെഎസ്ആർടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകൻ മാർച്ച് പതിനേഴിന് കെഎസ്ആർടിസിയിൽ ഡ്യൂട്ടിക്ക് കയറിയിരുന്നു. മണ്ണാർക്കാട്ടു നിന്ന് അട്ടപ്പാടി വഴി […]

നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും…! ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾ പൊലീസ് പിടിയിൽ ; ,സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും. നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കൊട്ടാരക്കര നെടുവത്തൂരിൽ നിയമം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 72പേരെ കൊല്ലത്ത് അറസ്റ്റ് ചെയ്തു. ജില്ലയിൽ 143 കേസുകൾ രജിസ്റ്റർ ചെയ്യുകയും 91 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരത്തിലറിങ്ങിയ വാഹനങ്ങളെയും കാൽനട യാത്രക്കാരേയും പൊലീസ് പരിശോധിച്ചു. […]

കൊറോണയിൽ കിതച്ച് ലോകം : മരണസംഖ്യ 21,000 കടന്നു ; ലോകത്ത് രോഗബാധിതരുടെ എണ്ണം നാലരലക്ഷം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോൾ ലോകത്താകമാനം വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് 7503. 24 മണിക്കൂറിൽ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്‌പെയിനിൽ 738, […]

മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല, സ്വഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചാൽ യാതൊന്നും ചെയ്തിട്ടില്ല : മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ കൊച്ചി : ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല. ഓൺലൈനായി ലഭിച്ച പരാതിയിൽ കേസെടുത്തുവെന്ന വാർത്ത വ്യാജമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. മോഹൻലാലിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇത് എന്നാൽ വസ്തുതാവിരുദ്ധമാണെന്നും അറിയിച്ചു. ‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്ബറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ […]