ലാത്തിയും ഏത്തവുമല്ല , പാട്ടാണ് പൊലീസിന് ആയുധം: യതീഷ് ചന്ദ്രമാർ കണ്ടു പഠിക്കുക പൊലീസിലെ ഈ പാട്ടുകാരനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വെളിയിലിറങ്ങുന്നവരെ ഏത്തമിടീപ്പിച്ച കേരളപൊലീസിന് മാതൃകയാക്കാൻ ജനങ്ങളെ വീട്ടിലിരുത്താൻ പാട്ടുപാടിയ ഛത്തീസ്ഗഡ് പൊലീസിന്റെ ഒരു കഥയുണ്ട്. കേരളത്തിൽ പുറത്തിറങ്ങുന്നവരെ വീട്ടിലെത്തിക്കാൻ ലാത്തിച്ചാർജ് അടക്കമുള്ള മാർഗങ്ങളാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. അപ്പോഴാണ് ഛത്തീസ്ഗഡ് പൊലീസിലെ അഭിനവ് ഉപാധ്യായ ലോക്ക് ഡൗൺ കാലത്ത് പാട്ടുപാടി ജനങ്ങളെ ബോധവൽകരിച്ചത്. ‘ഷോർ’ എന്ന ബോളിവുഡ് സിനിമയിലെ ‘ഏക് പ്യാർ നഗ്മ ഹേയ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ജനങ്ങളെ വീട്ടിലിരുത്താൻ അഭിനവ് കോവിഡ് ഗാനം തയാറാക്കിയത്. ബിലാസ്പുരിലെ ജനവാസ മേഖലയിൽ എത്തിയ ഇദ്ദേഹം മൈക്കിലൂടെ […]

മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു ; മരിച്ചത് മലപ്പുറം എടക്കര സ്വദേശി

സ്വന്തം ലേഖകൻ മലപ്പുറം: മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. മലപ്പുറം എടക്കര സ്വദേശിയാണ് മരിച്ചത്. കുമ്പളം പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) ആണ് മരിച്ചത്. മുംബൈയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന അദ്ദേഹം അപകടത്തിൽ പരിക്കേറ്റതിനേത്തുടർന്ന് നാട്ടിൽ ചികിത്സക്കായി എത്തിയതായിരുന്നു.എന്നാൽ ഇയാളുടെ മരണകാരണം കോവിഡ് ബാധയാണോ എന്ന് അറിയാൻ പരിശോധന നടത്തുമെന്നാണ് വിവരം. സ്രവ പരിശോധന നടത്തിയാൽ മാത്രമേ മരണ കാരണം കൊറോണ വൈറസ് ബാധയാണോ എന്ന് അറിയാൻ സാധിക്കൂ. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണവും തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ […]

മഹാരാഷ്ട്രയിൽ രണ്ട് മലയാളി നേഴ്‌സുമാർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; രോഗ ബാധിതർ കോട്ടയം, എറണാകുളം സ്വദേശികളെന്ന് സൂചന

സ്വന്തം ലേഖകൻ മുംബൈ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾക്കാണെന്ന് സൂചന. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ദക്ഷിണമുംബയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഒരു ഡോക്ടർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇയാൾ നിരവധി ശസ്ത്രക്രിയകൾ ചെയ്തതായും റിപ്പോർട്ടുണ്ട്. ഈ രോഗികളെ നിരീക്ഷണത്തിലാക്കിയോ എന്നും വ്യക്തമായിട്ടില്ല. മുംബൈയിലെ മലയാളി നേഴ്‌സുമാരടക്കം […]

കൊറോണ വൈറസ് രോഗബാധ : കോട്ടയത്ത് തിങ്കളാഴ്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇവർ നാലുപേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിന് പുറമെ ആറുപേർക്ക് ഹോം ക്വാറന്റൈയിൻ നിർദ്ദേശിച്ചു. ഇതോടെ ജില്ലയിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി. അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 212 ആയി. കൊറോണ വൈറസ് ബാധ : കോട്ടയം ജില്ലയിലെ വിവരങ്ങൾ […]

മറ്റേത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ കൊറോണ വൈസറിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി ; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസിനെതിരെ മറ്റേത് ഏത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി. കൊറോണക്കെതിരെ ഇന്ത്യയൊരുക്കിയ മികച്ച് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത്. ജനുവരി 30ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപേ ഇന്ത്യ രോഗബാധയ്‌ക്കെതിരെയുള്ള സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രക്കാരുടെ പരിശോധന കർശനമാക്കിയതിന് പിന്നാലെ വിസ റദ്ദാക്കുകയും രാജ്യാന്തര വിമാനസർവീസുകൾ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുമ്പേ ലോകത്ത് ഇന്ത്യ ഇതു നടപ്പിലാക്കി. 2020 ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യ […]

കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചോ….? ഉടൻ അറിയാം…, പുത്തൻ സംവിധാനവുമായി ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള പുത്തൻ സംവിധാനവുമായി ആരോഗ്യവകുപ്പ് അധികൃതർ. പരിശോധനകളുടെ ഫലം അതിവേഗം അറിയാൻ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. എന്നാൽ റാപ്പിഡ് ടെസ്റ്റ് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിൽ വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതുമായി സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. രോഗബാധയുടെ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്. […]

മദ്യം കിട്ടിയില്ല, പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു ; കൊറോണക്കാലത്തെ നാലാമത്തെ മരണം ആലപ്പുഴയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കൊറോണക്കാലത്ത് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബിവറേജസ് പൂട്ടിയതോടെ കായംകുളത്ത് മദ്യം കിട്ടായാതോടെ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫൽ (38) ആണ് മരിച്ചത്. കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരനായ യുവാവാണ് ഷേവിംഗ് ലോഷൻ കഴിച്ച് മരിച്ചത്. മദ്യം കിട്ടാതായതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാളുടെ കടയിൽ നിന്നു തന്നെയാണ് ലോഷൻ സംഘടിപ്പിച്ചിരുന്നത്. ശാരീരിക അസ്വസ്ഥ തോന്നിയത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ […]

മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറുവാനോ പാടില്ല, മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെയുള്ള ധരിക്കണം : സംസ്‌കാര ചടങ്ങുകൾ നടക്കുക പ്രോട്ടോകോൾ പ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾക്ക് കർശന വ്യവസ്ഥകൾ. പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഖൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായുള്ള പ്രോട്ടോക്കോൾ പ്രകാരമുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. നാലു ബന്ധുക്കൾ മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുക. അതേസമയം ആചാരം അനുസരിച്ച് സംസ്‌കാര കർമ്മങ്ങൾ ചെയ്യാം, എന്നാൽ മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, […]

ആദ്യ കൊറോണ മരണത്തിന്റെ ഞെട്ടലിൽ കേരളം : ചുള്ളിക്കൽ സ്വദേശിയുടെ മരണവിവരം പുറത്ത് വിട്ടത് നാല് മണിക്കൂർ കഴിഞ്ഞ്‌; മരണാനന്തര ചടങ്ങുകൾ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ച്

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ആദ്യ കൊറോണ മരണത്തിന്റെ നടുക്കത്തിലാണ് കേരളം.  ചുള്ളിക്കൽ സ്വദേശിയായ 69കാരനാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്. മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 22ന് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. എന്നാൽ […]

പ്രതിഫലം പ്രതീക്ഷിക്കുന്നില്ല, നാളേയ്ക്കുള്ള കരുതൽ മാത്രം ; സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്ത് അധ്യാപകൻ ; സംഭവം തിരൂരിൽ

സ്വന്തം ലേഖകൻ തിരൂർ: കൊറോണ ഭീഷണിയിൽ രാജ്യം മുഴുവൻ വലയുകയാണ്. ആ സമയത്താണ് തിരൂരിൽ ജനങ്ങൾക്കുവേണ്ടി സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുകയാണ് അധ്യാപകൻ. താനാളൂർ സ്വദേശിയായ അബ്ദുൽ നാസർ എന്ന അധ്യാപകനാണ് സ്വന്തമായി നിർമ്മിച്ച മാസ്‌കുകൾ പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്ക് നൽകുകയും ചെയ്യുന്ന അധ്യാപകൻ മാതൃകയാവുകയാണ്. വീട്ടിൽനിന്നാണ് അധ്യാപകൻ സ്വന്തമായി മാസ്‌കുകൾ നിർമ്മിക്കുന്നത്. ശേഷം ഇത് ദിവസവും ആളുകൾക്ക് സൗജന്യമായി നൽകിവരികെയാണ്. അബ്ദുൽ നാസർ ഇതിനകം ആയിരത്തോളം മാസ്‌കുകളാണ് ഇത്തരത്തിൽ നിർമ്മിച്ച് നൽകിയത്. പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്കാണ് ഇപ്പോൾ മാസ്‌കുകൾ നൽകുന്നത്. തിരൂരിലെ […]