തലസ്ഥാനത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ ; ശ്രീചിത്രയിലെ ശസ്ത്രക്രിയകൾ നിർത്തി വച്ചേക്കും ; ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. രോഗം ബാധിതനായ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 25 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ആശുപത്രിയിലാണ് ഈ ഡോക്ടർ ജോലി ചെയ്തിരുന്നത്.അതിനാൽ ഇവിടുത്തെ ശസ്ത്രക്രിയകൾ ഇവിടുത്തെ നിർത്തിവച്ചേക്കും. ഇതോടൊപ്പം ആശുപത്രിയിലെ അഞ്ചു വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. സ്‌പെയിനിൽ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഡോക്ടറുടെ […]

കലിയടങ്ങാതെ കൊറോണ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1,69,533, ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 368 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കഴിഞ്ഞ എതാനും മാസങ്ങളായി ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് കൊറോണ വൈറസ് ബാധയേത്തുടർന്ന് ലോകത്ത് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. ചൈനയേക്കാൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ള രാജ്യം ഇറ്റലിയാണ്. സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിലും, സ്‌പെയിനിയുമെല്ലാം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം […]

കൊറോണ ഭീതിയിൽ വിറച്ച് ലോകം :മരിച്ചവരുടെ എണ്ണം 5420, അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ഭീതിയിൽ വിറച്ച് ലോകം. കൊറോണ വൈറസ് രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5420 ആയി. ഇതോടൊപ്പം ലോകത്ത് 127 രാജ്യങ്ങളിലായി 1,42,792 പേർക്ക് വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം 1266 ആയി. ചൈനയ്ക്ക് ശേഷം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ള രാജ്യം ഇറ്റലിയാണ്. സ്‌പെയിനിൽ 122 പേരും മരിച്ചു. അമേരിക്കയിൽ 40 പേർ മരിച്ചു. 1700 പേർ ചികിത്സയിലാണ്.കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് […]

കൊറോണ ഭീതിയിൽ ഇറ്റലി : മരണസംഖ്യ ആയിരം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 189 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കെറോണ വൈറസ് ഭീതിയിൽ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ 189 പേരാണ് കെറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 1016 കടന്നു. അതേസമയം ഇറ്റലിയിൽ വൈറസ് ബാധിതരുടെ എണ്ണം 2651 ആയി ഉയർന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ച്. കൊറോണ വൈറസ് ബാധയെ തുടർന്ന് 4614 മരണമാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ 1663 പേർ ബകൊറോണ ാധിതരാണെന്നാണ് റിപ്പോർട്ട്. ഇറ്റലിയിൽ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടക്കുകയും, യാത്രവിലക്ക് […]

ഇറ്റലിയിൽ രോഗം വ്യാപിക്കാതിരിക്കാൻ സകല അടവുകളും പയറ്റിയിട്ടും കാട്ടുതീ പോലെ പടർന്ന് കൊറോണ വൈറസ് ; തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ ; മരണസംഖ്യ 463 കടന്നതോടെ മനുഷ്യരെ വീട്ടുതടങ്കലിലാക്കി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇറ്റലിയിൽ മുഴുവൻ യാത്രാവിലക്ക് പ്രഖ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. മനുഷ്യരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് സർക്കാർ. ജോലി ആവശ്യത്തിനോ ആരോഗ്യപരമായ കാരണങ്ങളോ മറ്റ് അടിയന്തര കാരണങ്ങളോ ബോധിപ്പിച്ചാൽ മാത്രമേ പൗരന്മാരെ അവർ താമസിക്കുന്ന മേഖലകളിൽനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ അനുവദിക്കൂവെന്ന് പ്രധാനമന്ത്രി ഗ്യൂസപ്പെ കോൻതെ പ്രഖ്യാപിച്ചു. കൊറോണയെ തുടർന്ന് തിങ്കളാഴ്ച മാത്രം ഇറ്റലിയിൽ 97 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 460 ആയി ഉയരുകയും ചെയ്തു. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച […]

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത് ; തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത് : മുൻ ഡി.ജി.പി സെൻകുമാറിനെതിരെ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

സ്വന്തം ലേഖകൻ കോട്ടയം : മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ ആഞ്ഞടിച്ച് ഡോ.ഷിംന അസീസ്. കൊറോണ കേരളത്തിലെ ചൂടിൽ വരില്ലെന്ന മുൻ ഡി.ജി.പി സെൻകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാൽ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. […]

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ പടർന്നു തുടങ്ങിയതോടെ നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസിനെ തുരത്താൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദ്ുമഹാസഭ. ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊറോണ വൈറസ് രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ‘ഗോമൂത്ര പാർട്ടി’ സംഘടിപ്പിക്കാനാണ് ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും പാർട്ടികൾ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് പറഞ്ഞു. ഇതിനുപുറമെ പശുവുമായി ബന്ധപ്പെട്ട ചാണകം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും […]

ചതിച്ചത് കർത്താവോ പാസ്റ്ററോ ; കൊറോണയെ അകറ്റാൻ കുട്ട പ്രാർത്ഥന; പ്രാർത്ഥനയിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ; പാസ്റ്റർ കുടുങ്ങി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണയെ വരാതിരിക്കാൻ സുവിശേഷ യോഗം നടത്തിയ പാസ്റ്റർ അറസ്റ്റിൽ . രോഗം ചെറുക്കുന്നതിനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാസ്റ്റർ അറസ്റ്റിലായത്. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. കൊറോണയ്‌ക്കെതിരെ സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാൻ ഹീ(88)ക്കെതിരെയാണ് ദക്ഷിണ കൊറിയ കേസെടുത്തത്. സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിൻചെയോഞ്ചി ചർച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാൻ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. യേശുവിനെ നേരിൽ […]