കൊറോണ വൈറസ് ഭീതിയിൽ കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടി കയറി ; ഇതരസംസ്ഥാന തൊഴിലാളിയെ ലക്ഷപ്രഭുവാക്കി ഭാഗ്യദേവത

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ഭീതിയിൽ ജീവനും ഉപജ്ജീവന മാർഗവും നഷ്ടപ്പെടുമെന്ന ഭയത്താലും കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടികയറിയ ഇതരസംസ്ഥാന തൊഴിലാളിയായ മരപ്പണിക്കാരനെ തേടി ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് വഴിമുട്ടി നിൽക്കേ എടുത്ത ലോട്ടറി ടിക്കറ്റാണ് ബംഗാൾ സ്വദേശിയായ ഇജറുലിനെ ലക്ഷപ്രഭുവാക്കിയത്. കൊറോണ വൈറസ് ഭീതിയിൽ ദിവസങ്ങൾക്ക് മുൻപാണ് ഇജറുൽ കേരളത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. തന്റെ ഉപജ്ജീവനമാർഗം നഷ്ടപ്പെടുമോ എന്ന ചിന്തയിലാണ് ഇജറുൽ ബംഗാളിലേക്ക് വണ്ടി കയറിയത്.ഇതോടൊപ്പം തന്റെ കയ്യിലുളള പണം തീർന്നാൽ […]

നിരീക്ഷണത്തിലിരിക്കണമെന്ന അധികൃതരുടെ നിദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങിനടന്ന ഒൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം: വിദേശത്ത് നിന്ന് മടങ്ങിയെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്ന ഒൻപതുപേർക്കെതിരെ കേസെടുത്തു. കൊല്ലത്ത് കുണ്ടറയിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് പേരാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ വിദേശത്ത് നിന്നും എത്തിയ ഇവരോട് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ വീട്ടിലിരിക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവരെ വീണ്ടും […]

കൊറോണ വൈറസ് ഭീതിയിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച യുവാവ് മയക്കുമരുന്നുമായി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വയനാട് : കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച പ്രദേശമായ കുടകിൽ നിന്നും വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയ യുവാവ് മയക്കുമരുന്നുമായി പൊലീസ് പിടിയിൽ. കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി എസ്.ഐ ജിതേഷും സംഘവും പിടികൂടിയത്. യുവാവിനൊപ്പം മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. വയനാട് ലക്കിടിക്കടുത്ത് അറമലയിലെ ഒരു വാടക വീട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു യുവാവും സംഘംവും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്ക് അയൽ ജില്ലകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം […]

സർക്കാർ നിർദ്ദേശം ലംഘിച്ചു, വള്ളിയാങ്കാവ് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം :കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം ലംഘിച്ച വളളിയാങ്കാവ് ക്ഷേത്രത്തിൽ ആൾകൂട്ടമെത്തി.തുടർന്ന്  പ്രത്യേക പൂജ നടത്തിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിലായി. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അധികൃതരുടെ നിർദ്ദേശം ലംഘിച്ച് മുണ്ടക്കയം വളളിയാങ്കാവ് ദേവീക്ഷേത്രത്തിൽ ഗുരുസി പൂജ നടത്തിയതിനെതിരെയാണ് പെരുവന്താനം പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു ക്ഷേത്രം അഡ്മിനിസ്ട്രറ്റർ എം.രവികുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടിലൊന്നാണ് ഗുരുസി പൂജ.ഇതിന് വെളളിയാഴ്ച പരിധിയിലധികം ആളുകൾ പങ്കെടുത്തത്തായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്. […]

ഡോ. ലീ അന്നേ പറഞ്ഞിരുന്നു ; മനസ്താപത്താൽ മാപ്പ് ചോദിച്ച് ചൈന

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോറോണ വൈറസ് രോഗ ബാധയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയ ഡോ.ലീയോട് മാപ്പ് ചോദിച്ച് ചൈന. കൊറോണ വൈറസ് രോഗബാധ മാസങ്ങൾക്ക് മുൻപ് തന്നെ ഡോ.ലീ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ രോഗം പടർന്ന് പിടിച്ച് 11,000ലധികം പേർ മരിച്ചതിന് ശേഷമാണ് ചൈനയ്ക്ക് മനസ്താപമുണ്ടായത്. രോഗത്തെ കുറിച്ച് ഡോ. ലീ വെൻലിയാങ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതർ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. ലീ ജില്ലയിലുടനീളം ആളുകളെ […]

കോവിഡ് 19 : പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയ കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മണിയൂർ ഉല്ലാസ് നഗറിലുള്ള പൂവത്തിൻ മീത്തൽ മുഹമ്മദലി (34) യുടെ പേരിലാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണിയൂരിലെ മെഡിക്കൽ ഓഫീസർ പയ്യോളി പൊലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിർദ്ദേശം മറികടന്ന് ചടങ്ങ് നടത്തിയതായാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമം 269 പ്രകാരമാണ് കേസെടുത്തത്. അതേസമയം ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമായി […]

ക്വാറൈന്റൻ മുദ്ര പതിപ്പിച്ചവർ കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു ; ഒടുവിൽ നാട്ടുകാർ ബസ് തടഞ്ഞു : സംഭവം ചാലക്കുടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ബാധ പടർന്ന് പിടിച്ച വിദേശ രാജ്യത്ത് നിന്നും എത്തിയവർ വീടുകളിലേക്കുപോയത് നാൽപതോളം പേരുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ. വിവരം അറിഞ്ഞ നാട്ടുകാർ ബസ് തടഞ്ഞ് ഇവരെ ആരോഗ്യപ്രവർത്തകർക്കു കൈമാറി. ചാലക്കുടിയിലാണ് സംഭവം നടന്നത്. ഷാർജയിൽ നിന്നും എത്തിയ തൃശൂർ തൃപ്പയാർ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിർദേശം മറികടന്ന് അപകടകരമാം വിധത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവർ ഷാർജയിൽനിന്നും എത്തിയത്. ബംഗ്ലൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി […]

അന്ത്യകുദാശ നൽകാനെത്തിയ പുരോഹിതന്മാരും മരണമടയുന്നു ; ഇറ്റലിയിൽ മരണപ്പെട്ടത് 28 പുരോഹിതന്മാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ചൈനയ്ക്ക് പുറമെ കോറോണ വൈറസ് ഏറെ നാശം വിതച്ച ഇറ്റലിയിൽ അന്ത്യകൂദാശ നൽകാനെത്തിയ പുരോഹിതരും മരണമടയുന്നു. വടക്കൻ ഇറ്റലിയിൽ മാത്രം ഇതുവരെ രോഗബാധ മൂലം 28 പുരോഹിതർ മരണമടഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ മരിച്ച പുരോഹിതന്മാരുടെ ശവസംസ്‌ക്കാര ചടങ്ങുകളാകട്ടെ മതപരമായ യാതൊരു ചടങ്ങുകളോ പ്രാർത്ഥനയോ കൂടാതെയാണ് നടക്കുന്നതെന്നും ഇറ്റാലിയൻ മാധ്യമങ്ങളുടെയും കത്തോലിക്കാ സഭയുടെ പത്രങ്ങളും റിപ്പോർട്ടുകളിൽ പറയുന്നു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് പത്രമായ അവെനിർ റിപ്പോർട്ട് ചെയ്യുന്നത് 28 പുരോഹിതർ മരിച്ചതായിട്ടാണ്. രോഗം കനത്ത നാശം വിതച്ച ഇടങ്ങളിൽ […]

സ്വകാര്യ ബസ് സർവീസിനെയും പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് രോഗബാധ ; പലയിടത്തും സർവീസുകൾ വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് രോഗബാധയിൽ കുരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളും. വൈറസ് ഭീതിയിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.സർവീസ് നടത്തുന്ന മിക്ക ബസുകളിലും യാത്രക്കാരില്ലെന്ന് മാത്രമല്ല, പ്രതിദിന നഷ്ടം കണക്കാക്കിയാൽ ബസുകൾ നിരത്തിലിറക്കാൻ പോലും പാടുപെടുകയാണെന്ന് ബസ്സ് ഉടമകൾ പറയുന്നു. ആയിരത്തി ഇരുന്നൂറിലധികം സ്വകാര്യബസുകൾ ഓടിയിരുന്ന കണ്ണൂർ ജില്ലയിൽ 25 ശതമാനം ബസുകളും സർവ്വീസ് നിർത്തിയിരിക്കുകയാണ്. ദിവസവും വലിയ നഷ്ടത്തിലാണ് പല ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നത്. ശരാശരി ഒമ്പതിനായിരം രൂപ കളക്ഷൻ കിട്ടിയിരുന്ന […]

പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ ; ബാർബർ ഷോപ്പുകളടക്കം അടച്ചിടാൻ കർശന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് രോഗ ബാധ സംസ്ഥാനത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും കനത്ത ജാഗ്രത. പത്തംതിട്ടയിലും കാസർഗോഡും ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളുമടക്കം അടച്ചിടാൻ നിർദ്ദേശം നൽകി. കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് പത്തനംതിട്ടയിൽ എൺപതുവയസുകാരി ഉൾപ്പെടെ നാലുപേരെ കൂടി ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ദുബായിൽനിന്നും വന്ന ആളുമായി ബന്ധം പുലർത്തിയ വയോധികയെയാണ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ എന്നിവ അടയ്ക്കാൻ നിർദേശം നൽകിയതായി ഡിഎംഒ എ.എൽ ഷീജ പറഞ്ഞു. ഇതോടാപ്പം ഐസലേഷൻ സംബന്ധിച്ച സർക്കാർ […]