video
play-sharp-fill

കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി : മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. വുഹാനിലെ ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. […]

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചു…! ഉത്തരേന്ത്യയിൽ നടന്നത് കേരളത്തിലും നടക്കും, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ 22 പേർ മരിച്ചുവെന്ന് വ്യാജ പ്രചരണം ; ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ നിറഞ്ഞുവെന്നും ശബ്ദസന്ദേശം : ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ സൂക്ഷിച്ചോ പൊലീസ് വീട്ടുപടിക്കലെത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസ് കോട്ടയം : കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളെ ആശങ്കയിലാക്കി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചുവെന്ന് വ്യാജ പ്രചരണം. ഒപ്പം ജില്ലയിലെ കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ കോവിഡ് രോഗികളാൽ നിറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ ശബ്ദ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തരേന്ത്യയിൽ നടന്നത് ഇങ്ങ് കേരളത്തിലും നടക്കുമെന്നാണ് ശബ്ദ സന്ദേശത്തിന്റെ തുടക്കം. സംസ്ഥാനത്തെ മോർച്ചറികളെല്ലാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ മരിച്ചുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്. കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സ […]

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ് ; 26,318 പേര്‍ക്ക് സമ്പര്‍ക്ക രോഗം :8122 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 […]

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം : രോഗികളുടെ എണ്ണം പതിനായിരം കടന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് ; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ച് ഒരു വർഷം പിന്നിട്ടും കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ് കേരളം. വോട്ടെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് കേരളം. കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിൽ പോയേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുമെന്ന ആശങ്കയും ആരോഗ്യവിദ്ഗധർ പങ്കുവയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 4553 പേർക്കാണ്. ഇതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. 6.81% ആണ് […]

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. കേരളം , മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ തലത്തിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ വൈറസ് വ്യാപനത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില […]

ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല , വരികയുമില്ല ; ഡോ.ഷിനു ശ്യാമളൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രിയ്ക്ക് ട്രോൾ പൂരം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും അതിന് പിന്നാലെ വന്ന കമന്റുകളും. ഇതിന് പിന്നാലെ ഡോ. ഷിനു ശ്യാമളൻ കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ചിത്രം ഷിനു തന്നെ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. എന്നാൽ പോസ്റ്റിന് താഴെ ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്‌സിൻ സ്വീകരിച്ചപ്പോൾ ഇട്ട ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളുടെ ട്രോൾ പൂരമാണ്. ‘ടീച്ചറമ്മ കാണുന്നുണ്ടോ […]

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം ; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ ചെന്നൈ: കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തി. തമിഴ്‌നാട്ടിലേക്ക് പുറത്ത് നിന്നും എത്തുന്നവർക്ക് ഇ-പാസ് മുഖേനെയായിരിക്കും പ്രവേശനം. അതേസമയം ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നും എത്തുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ലായിരിക്കും. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നീക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ […]

കേരളത്തിൽ ഇന്ന് 5397 പേര്‍ക്ക് കോവിഡ് ; കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ അഞ്ഞൂറിലേറെ രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ […]

നിങ്ങളറിയാതെ കോവിഡ് നിങ്ങൾക്ക് വന്ന് പോയിരിക്കുമോ…? കോവിഡ് നിങ്ങളെ ബാധിച്ചിരുന്നുവോ എന്നറിയാം ഈ ലക്ഷണങ്ങളിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇതുവരെ കോടിക്കണക്കിന് ആളുകളെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായാലും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ മൂലം വലയുന്നവരും നിരവധിയാണ്. പലർക്കും കോവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ നമുക്ക് കൊവിഡ് വന്നുപോയിരിക്കുന്നു എന്ന് എത്തരത്തിൽ തിരിച്ചറിയാമെന്നതിനെ കുറിച്ച് നമ്മളിലാരും ഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല. ഇതാ ചില ലക്ഷണങ്ങളിലൂടെ നിങ്ങൾക്ക് സ്വയം തന്നെ ഒരു പരിധി വരെ മനസിലാക്കാം, നിങ്ങളെ കൊവിഡ് ബാധിച്ചിരുന്നുവോ ഇല്ലയോ എന്ന്. ചില കോവിഡ് ലക്ഷണങ്ങൾ ചുവടെ 1. […]

കലിയടങ്ങാതെ കോവിഡ് : ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് ; രോഗമു​ക്തി​ ​നേ​ടു​ന്ന​ ​ഭൂ​രി​ഭാ​ഗം​ ​പേർക്കും​ ഹൃദയ- വൃക്ക രോഗങ്ങൾ ബാധിക്കുന്നുവെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി​:​ ​ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം പിന്നിടുമ്പോൾ ലോകത്ത് കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​പ​ത്ത് ​കോ​ടി​യി​ലേ​ക്ക് ​എത്തുകയാണ്.​ ​വേ​ള്‍​ഡ് ​ഒ​ ​മീ​റ്റ​റി​ന്റെ​ ​ക​ണ​ക്കുകൾ ​പ്ര​കാ​രം​ ​ആഗോള തലത്തിൽ നി​ല​വി​ല്‍​ 98,188,795​ ​കോവിഡ് രോ​ഗി​ക​ളാ​ണ് ഉള്ളത്. ലോകത്തെ വൻശക്തിയായ അമേരിക്കയാണ് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മ​ര​ണ​ത്തി​ലും​ ​മുന്നിൽ ഉള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും ​ മൂന്നാം സ്ഥാനത്ത് ബ്രസീലും നാലാം സ്ഥാനത്ത് റഷ്യയുമാണ്. അതേസമയം ബ്രി​ട്ട​ന​ട​ക്ക​മു​ള്ള​ ​യൂ​റോ​പ്യ​ന്‍​ ​രാ​ജ്യ​ങ്ങ​ളാ​ക​ട്ടെ,​ ​ജ​നി​ത​ക​ ​മാ​റ്റം​ ​വ​ന്ന​ ​കൊ​വി​ഡി​ന്റെ​ ​പി​ടി​യി​ലു​മാ​ണ്.​ ​ഇത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് […]