play-sharp-fill

പുകയില വിരുദ്ധ പ്രചാരണത്തിന് തടസമാകുന്നു; ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്താനൊരുങ്ങി കേന്ദ്രം ; വിമാനത്താവളങ്ങളിലെ സ്മോക്കിങ് സോണുകളും നിരോധിക്കാൻ ശുപാർശ

ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുമായി കേന്ദ്രം.സിഗരറ്റ് ഉപഭോക്താക്കളില്‍ ഏറെയും ഒരു സിഗരറ്റ് മാത്രമായി വാങ്ങാനെത്തുന്നവരാണ്.ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണു സൂചന. ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ ഒരുങ്ങുന്നതോടൊപ്പം വിമാനത്താവളങ്ങളില്‍ പുകവലിക്കാനുളള പ്രത്യേക സ്ഥലങ്ങള്‍ എന്ന സജ്ജീകരണങ്ങളും മാറ്റണമെന്ന് സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ മദ്യത്തിന്റെയും പുകയില […]