video
play-sharp-fill

വികാരിയെയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയും കാണാനില്ല; ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും നാട്ടുകാര്‍; പ്രതികരിക്കാതെ സഭാ നേതൃത്വം

സ്വന്തം ലേഖകന്‍ താമരശ്ശേരി: വൈദികനെയും രണ്ട് മക്കളുടെ അമ്മയായ യുവതിയെയും കാണാനില്ല. താമരശ്ശേരി രൂപതാ വൈദികനായ ഫാദര്‍ വിനു ആലപ്പാട്ട് കോട്ടയിലിനെയും വിവാഹിതയും രണ്ട് മക്കളുടെ അമ്മയായ കൂരാച്ചുണ്ട് സ്വദേശിനിയെയുമാണ് കാണാതായിരിക്കുന്നത്. തൊട്ടില്‍പ്പാലത്തിനടുത്തുള്ള കരിങ്ങാട്ട് പള്ളി വികാരിയും മുന്‍പ് താമരശ്ശേരി രൂപതയില്‍ കണ്ണോത്ത്, പുല്ലൂരാംപാറ, കൂരാച്ചുണ്ട് ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയുമായിരുന്നു ഫാ. വിനു ആലപ്പാട്ട്. ഇതേ ഇടവകയിലുള്ള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയുമാണ് കാണാതായിരിക്കുന്നത്. ഇരുവരെയും ഒരേ ദിവസം കാണാതായതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും വിശ്വാസികളും പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയത് ആണെന്നുമുള്ള […]

മുന്‍ ഗുസ്തി താരം കൂടിയായ വൈദികനെ പള്ളിമേടയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരിയും മുന്‍ ഗുസ്തി താരവുമായ ഫാ.ജോണ്‍സണെ (31) മരിച്ച നിലയില്‍ കണ്ടെത്തി. പള്ളി മേടയിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പള്ളിയില്‍ തിരുന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങാന്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ലത്തീന്‍ സഭാംഗമായ ഇദ്ദേഹം പത്തിയൂര്‍ സ്വദേശിയാണ്. സഹോദരനും വൈദികനാണ്. ഇരുവരും ഒന്നിച്ചാണഅ വൈദികപട്ടം സ്വീകരിച്ചത്.

അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ ജന്മിയും : ലത്തീൻ സഭയുടെ ഭുമി കച്ചവടം ചോദ്യം ചെയ്ത കുടുംബത്തിന് ഊരുവിലക്ക് ; അച്ചന് ഒത്താശ നൽകി പള്ളിക്കമ്മിറ്റിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ തനി ജന്മിയും. തിരുവന്തപുരം അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ലത്തീൻ സഭയുടെ ഊരുവിലക്ക്. അച്ചന് ഒത്താശ നൽകി പളളിക്കമ്മിറ്റിയും. ഭൂമി കച്ചവടം ചോദ്യം ചെയ്തതിന് വൈദികനും പള്ളിക്കമ്മിറ്റിയുമാണ് ഊരുവിലക്കിയത്. വൈദികൻ മെൽബിൻ സൂസയോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ഉഷാറാണിയെയും, കുടുംബത്തെയുമാണ് വൈദികൻ ഊരു വിലക്കിയത്. ഇതോടെ ഈ കുടുംബം നഗരത്തിലെ ലോഡ്ജിലാണ് താമസം. ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് […]