ആദായ നികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല; ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ സെസ്; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി സഹായം; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബജറ്റ് വിവരങ്ങള്‍ അറിയാം
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രിയുടെ 2021-22 ബഡ്ജറ്റ് അവതരണം. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി. കൊവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും മദ്യത്തിന് നൂറു ശതമാനവും അഗ്രി ഇന്‍ഫ്രാ […]