നാട്ടുകാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം കറങ്ങുമ്പോൾ മോദിയുടെ സുരക്ഷക്കായി ചിലവാക്കുന്നത് 600 കോടി …! ഈ വർഷം മാത്രം കൂടിയത് 60 കോടി

നാട്ടുകാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം കറങ്ങുമ്പോൾ മോദിയുടെ സുരക്ഷക്കായി ചിലവാക്കുന്നത് 600 കോടി …! ഈ വർഷം മാത്രം കൂടിയത് 60 കോടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം കറങ്ങുമ്പോൾ പ്രധാന മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്പിജി സുരക്ഷയ്ക്ക് വേണ്ടി മാത്രം ധനമന്ത്രി നിർമ്മല സീതാരാമൻ നീക്കിവെച്ചത് 600 കോടി. ഈ വർഷം മാത്രം കൂടിയത് അറുപത് കോടി രൂപയാണ്.

കഴിഞ്ഞ വർഷം ഇത് 540 കോടിയായിരുന്നു.അതേസമയം 2018 ൽ ഇത് 420 കോടിയായിരുന്നു. ഇന്ത്യയിൽ എസ്.പി.ജി സുരക്ഷ ലഭിക്കുന്ന ഏകവ്യക്തിയാണ് പ്രധാനമന്ത്രി മോദി.ഗാർഡുകൾ,ഹൈടെക് വാഹനങ്ങൾ, ജാമർ സംവിധാനങ്ങൾ,അത്യാധുനിക ആംബുലൻസ് അടക്കമാണ് പ്രധാനമന്ത്രിയ്ക്ക് എസ്പിജി സുരക്ഷ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 നവംബറിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നു. നിലവിൽ ഇവർക്ക് സിആർപിഎഫ് നൽകുന്ന സെഡ് പ്ലസ് സുരക്ഷ മാത്രമാണ് നൽകുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് നൽകി വന്നിരുന്ന എസ്പിജി സുരക്ഷയും പിൻവലിച്ചിരുന്നു.എന്നാൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നേതാക്കളുടെ സുരക്ഷ കുറച്ചതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ചെലവ് ചുരുക്കുകയാണെന്ന് പറയുമ്പോഴും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം ബജറ്റിൽ വൻതുക മാറ്റിയിരിക്കുന്നത്.