ഉപതെരെഞ്ഞെടുപ്പ് ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ആദ്യഫല സൂചനകൾ എട്ടരയോടെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിക്കും. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. പൈവളിഗെ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. […]