video
play-sharp-fill

മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ അടിച്ച്‌ ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് വധു കൊടുത്തത് മുട്ടൻ പണി. വിവാഹത്തില്‍ നിന്ന് വധു പിന്മാറുക മാത്രമല്ല യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അസമിലെ നല്ലബാരിയിലാണ് സംഭവം.കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ഡപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണരാതെ വരികയും മദ്യത്തിന്‍റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ […]

വിവാഹത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാര്‍ലറില്‍ പോയ വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച്‌ വരന്‍; ബ്യൂട്ടിഷന്റെ അശ്രദ്ധയാണ് വധുവിന് വിനയായത്

സ്വന്തം ലേഖകൻ ബംഗളൂരു: വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി.ഇത് കണ്ടതോടെ വരന്‍ വിവാഹത്തിൽ നിന്നും പിന്മാറി.കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലമാണ് വധുവിന്റെ മുഖം വികൃതമായതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഏതോ മേക്ക്‌അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ […]

വധു ഹൃദയാഘാതം വന്ന് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം; പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പോലും ഈ വിവാഹത്തിന് ശേഷം; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ഗുജറാത്ത്: വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനാൽ വിവാഹാഘോഷം നടക്കുകയായിരുന്ന ഗുജറാത്തിലെ ഒരു വീട് പൊടുന്നനെ ഒരു മരണവീടായി മാറി. എന്നാല്‍, കുടുംബം എന്താണ് ചെയ്തത് എന്നോ? വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി. വിവാഹം നടക്കുന്ന സമയത്തെല്ലാം മരിച്ച യുവതിയുടെ മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. പിന്നീട്, വിവാഹത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭാവ്‌നഗര്‍ നഗരത്തിലെ സുഭാഷ്‌നഗറിനടുത്തുള്ള ഭാര്‍വാദ് കുടുംബത്തിലെ ജിനഭായ് റാത്തോഡിന്റെ മൂത്ത മകളായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാല്‍ റാണാഭായിയുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ […]